ഭാരത് ബന്ദിനിടെ പരക്കെ അക്രമം; ഉത്തരേന്ത്യ കത്തുന്നു; മരണസംഖ്യ എട്ടായി

ഭുവനേശ്വര്‍: (www.kvartha.com 02.04.2018) 1989ലെ പട്ടികജാതി, പട്ടിക വര്‍ഗ സുരക്ഷാ ആക്ട് ഭേദഗതി ചെയ്തു കൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദില്‍ ഉത്തരേന്ത്യയില്‍ പരക്കെ അക്രമം. പഞ്ചാബ്, രാജസ്ഥാന്‍, ബിഹാര്‍, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി.

അക്രമസംഭവങ്ങളില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മധ്യപ്രദേശില്‍ ആറു പേരും ഉത്തര്‍ പ്രദേശിലും രാജസ്ഥാനിലും ഓരോരുത്തരുമാണു കൊല്ലപ്പെട്ടത്. മധ്യപ്രദേശിലെ മൊറീനയിലും ഗ്വാളിയറിലുമായിട്ടാണു മരണം. സംഘര്‍ഷത്തെ തുടര്‍ന്ന് മധ്യപ്രദേശില്‍ നാളെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പഞ്ചാബില്‍ പ്രതിഷേധത്തിന്റെ പശ്ചാതലത്തില്‍ ഇന്റര്‍നെറ്റും ഗതാഗതവും നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.

National, Bhuvaneswar, News, Protest, Protesters, Death Toll, Madhya Pradesh, Rajasthan, Punjab, North India, Police, Supreme court, Bharath Bandh; Dalit protests spread across north India; 8 killed in Madhya Pradesh, Rajasthan, UP

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, Bhuvaneswar, News, Protest, Protesters, Death Toll, Madhya Pradesh, Rajasthan, Punjab, North India, Police, Supreme court, Bharath Bandh; Dalit protests spread across north India; 8 killed in Madhya Pradesh, Rajasthan, UP


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?