ഹൈക്കോടതി ഉത്തരവില്‍ റവന്യൂ അന്വേഷണം; കൃഷിയിടത്തിലേക്കുള്ള ഭൂമി കൈയ്യേറിയതായി കണ്ടെത്തി

മഞ്ചേശ്വരം: (www.kasargodvartha.com 29.04.2018) കുഞ്ചത്തൂര്‍ സന്നടുക്കയില്‍ സ്വകാര്യ വ്യക്തി തോട് പുറമ്പോക്ക് ഭൂമി കയ്യേറി വയലിലേക്ക് കൃഷിയാവശ്യാര്‍ത്ഥമുള്ള വഴി മതില്‍ കെട്ടി കയ്യടക്കിയിട്ടുണ്ടെന്ന പരാതിയില്‍ അന്വേഷണം നടത്തിയ റവന്യൂ ഉദ്യോഗസ്ഥര്‍ കൈയ്യേറ്റം നടത്തിയതായി കണ്ടെത്തി. സന്നടുക്ക പാടശേഖര സമിതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്.

ഇതിന്റെ അടിസ്ഥാനത്തില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് അളന്ന് കൈയ്യേറ്റം സ്ഥിരീകരിക്കുകയായിരുന്നു. നേരത്തെ തഹസില്‍ദാറും ആര്‍ഡിഒയും കയ്യേറ്റമൊഴുപ്പിക്കണമെന്ന് മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും കയ്യേറ്റക്കാരനെ സംരക്ഷിക്കുന്ന നിലപാടായിരുന്നു പഞ്ചായത്ത് സ്വീകരിച്ചിരുന്നതെന്നാണ് ആരോപണമുയര്‍ന്നത്.

ഇതില്‍ പ്രതിഷേധിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി മഞ്ചേശ്വരം പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിക്കുകയും പഞ്ചായത്ത് മാര്‍ച്ച് സംഘടിപ്പിക്കുകയും ചെയ്തിരുന്നു. റവന്യൂ ഉത്തരവുകള്‍ നടപ്പിലാക്കാത്തതിനെതിരെ സന്നടുക്ക പാടശേഖര സമിതി പ്രസിഡണ്ട് രവീന്ദ്ര ഷെട്ടി കണ്‍വീനറും വെല്‍ഫെയര്‍ പാര്‍ട്ടി മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡണ്ടുമായ ബി മൊയ്തീന്‍ കുഞ്ഞി എന്നിവര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ശനിയാഴ്ചയാണ് താലൂക്ക് സര്‍വേയര്‍, വില്ലേജ് ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് ജീവനക്കാര്‍ എന്നിവര്‍ പരിശോധന നടത്തി കൈയ്യേറ്റം കണ്ടെത്തിയത്.

ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ കൈയ്യേറ്റം ഉടന്‍ ഒഴിപ്പിച്ച് കൃഷിഭൂമിയിലേക്കുള്ള ഗതാഗത സൗകര്യമൊരുക്കണമെന്ന് പാടശേഖര സമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Manjeshwaram, Land Encroachment found in Revenue inspection 
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?