രാജ്യത്ത് കറന്‍സി ക്ഷാമം രൂക്ഷം; എ ടി എമ്മുകള്‍ കാലി, ജനങ്ങള്‍ വലഞ്ഞു, താല്‍ക്കാലികമെന്ന് ജയ്റ്റ് ലി

ന്യൂഡല്‍ഹി: (www.kvartha.com 17.04.2018) രാജ്യത്ത് കറന്‍സി ക്ഷാമം രൂക്ഷം. എ ടി എമ്മുകള്‍ കാലി, പണമില്ലാതെ ജനങ്ങള്‍ വലഞ്ഞു. അതേസമയം സ്ഥിതി താല്‍ക്കാലികമാണെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ് ലി അറിയിച്ചു.

കര്‍ണാടക, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കൂടുതലായും കറന്‍സി ക്ഷാമം രൂക്ഷമായത്. രാജ്യതലസ്ഥാനമായ ഡെല്‍ഹിയിലും എ.ടി.എമ്മുകള്‍ കാലിയാണെന്ന് റിപ്പോര്‍ട്ടുണ്ട്. ദക്ഷിണ ഡെല്‍ഹിയിലെ ആര്‍കെ പുരം, ഖാന്‍പുര്‍ തുടങ്ങിയ എടിഎമ്മുകളില്‍നിന്നു പണം പിന്‍വലിക്കാനാകുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

Cash Shortage LIVE: Finance Minister Arun Jaitley Says Problem Of Cash Crunch Is Temporary, News, Business, ATM, Karnataka, Report, Twitter, RBI, Bank, National

അതേസമയം വിപണിയിലും രാജ്യത്തിലെ ബാങ്കുകളിലും ആവശ്യത്തിലുമധികം കറന്‍സിയുണ്ടെന്നും ഇപ്പോഴത്തെ നോട്ടുക്ഷാമം താത്കാലികമാണെന്നും കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അറിയിച്ചു. രാജ്യത്തിന്റെ ചിലയിടങ്ങളില്‍ പണത്തിന് കൂടുതല്‍ ആവശ്യം വന്നതിനെ തുടര്‍ന്നാണ് ഇപ്പോഴത്തെ താത്കാലികമായ പ്രതിസന്ധി ഉണ്ടായത്. മൂന്ന് ദിവസത്തിനകം ഇത് പരിഹരിക്കുമെന്നും അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി.

ഉത്സവ സമയമായതിനാല്‍ ആളുകള്‍ കൂടുതല്‍ പണം പിന്‍വലിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഇക്കാര്യങ്ങള്‍ പരിശോധിക്കുന്നതിന് കേന്ദ്രധനമന്ത്രാലയം റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. മൂന്ന് ദിവസത്തിനകം ഇക്കാര്യം പരിഹരിക്കുമെന്നാണ് റിസര്‍വ് ബാങ്ക് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ഇക്കാര്യം പരിശോധിക്കുന്നതിനായി ഉന്നതതല സമിതിയെ നിയോഗിച്ചിട്ടുണ്ട്. കറന്‍സി ക്ഷാമം നേരിടുന്ന സ്ഥലങ്ങളിലേക്ക് കൂടുതല്‍ പണമുള്ള സ്ഥലങ്ങളില്‍ നിന്നും പണമെത്തിക്കുമെന്നും ആര്‍.ബി.ഐ വൃത്തങ്ങള്‍ അറിയിച്ചു.

നേരത്തെ രാജ്യത്തെ വിപണിയില്‍ നിന്നും രണ്ടായിരത്തിന്റെ നോട്ടുകള്‍ അപ്രത്യക്ഷമായതായും ഇതിന് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു. രണ്ടായിരത്തിന്റെ നോട്ടുകള്‍ എങ്ങോട്ടാണ് പോകുന്നതെന്നും, ആരാണ് ഈ നോട്ടുകള്‍ വിപണിയില്‍ നിന്നും മാറ്റി നിറുത്തുന്നതെന്നും മനസിലാകുന്നില്ല. വിപണിയില്‍ കറന്‍സി ക്ഷാമം ഉണ്ടാക്കുന്നതിന് പിന്നിലാരാണെന്നും കണ്ടെത്തണം. സമൂഹത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനാണ് ഇത്തരം ശ്രമങ്ങള്‍ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

കഴിഞ്ഞദിവസം മുതല്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള എടിഎമ്മുകളില്‍നിന്നു പണം പിന്‍വലിക്കാന്‍ സാധിക്കുന്നില്ലെന്നു ഹൈദരാബാദ് നിവാസികള്‍ പറഞ്ഞു. വാരാണസിയിലെ എടിഎമ്മുകളും കാലിയായിരുന്നുവെന്ന് വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ടു ചെയ്യുന്നു. അതേസമയം, കേരളത്തില്‍ ഇതുവരെയും ഇത്തരത്തിലുള്ള പരാതികള്‍ ലഭിച്ചിട്ടില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Cash Shortage LIVE: Finance Minister Arun Jaitley Says Problem Of Cash Crunch Is Temporary, News, Business, ATM, Karnataka, Report, Twitter, RBI, Bank, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?