സ്വന്തം തട്ടകത്തില്‍ റോമയെ കുരുതികഴിക്കാന്‍ മെസ്സിയും കൂട്ടരും ഇറങ്ങുന്നു; ചാമ്പ്യന്‍സ് ലീഗില്‍ തീ പാറും പോരാട്ടം
ബാഴ്‌സലോണ: (www.kvartha.com 04.04.2018)ചാമ്പ്യന്‍സ് ലീഗഗ് ആദ്യപാദ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഇന്ന് കാറ്റലോണിയന്‍ കരുത്തരായ ബാഴ്സലോണ ഇറ്റലിയില്‍ നിന്നുള്ള എ എസ് റോമയെ നേരിടും. ബാഴ്‌സയുടെ തട്ടകമായ കാംപ് നൗവിലാണ് പോരാട്ടം. പ്രീ ക്വാര്‍ട്ടറില്‍ ചെല്‍സിയെ മറികടന്നാണ് ബാഴ്സലോണ ക്വാര്‍ട്ടറിലിടം പിടിച്ചത്. 2016 ലും 2017ലും സെമി കാണാതെ പുറത്തായ ബാഴ്സലോണ ഇത്തവണ സെമിയിലെത്താന്‍ പതിനെട്ടടവും പയറ്റാനുറച്ചു തന്നെയാണ് ഇറങ്ങുക. എവേ ഗോളില്‍ ഷാക്റ്റര്‍ ഡോണസ്‌കിനെ മറികടന്നാണ് റോമാ ക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പിച്ചത്.
മധ്യ നിരയില്‍ സെര്‍ജിയോ ബുസ്‌ക്വറ്റ്‌സ് മടങ്ങി വരുന്നത് അവര്‍ക്ക് ബാഴ്‌സലോണയ്ക്ക് ശക്തി പകരും. ചെല്‍സിയുമായുള്ള മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. ലാ ലാഗിയില്‍ സെവിയ്യക്കെതിരെ പകരക്കാരുടെ ബെഞ്ചിലായിരുന്ന മെസ്സി ഇന്ന് ആദ്യ ഇലവനില്‍ തിരിച്ചെത്തും. പകരക്കാരനായി ഇറങ്ങിയ മെസ്സിയുടെ ചിറകിലേറിയാണ് 2 ഗോളിന് പിറകില്‍ നിന്നതിനു ശേഷം അവസാന മിനിറ്റുകളില്‍ രണ്ടു ഗോള്‍ തിരിച്ചടിച്ച് സെവിയ്യക്കെതിരെ ബാഴ്സലോണ സമനില പിടിച്ചത്.
2015 ഗ്രൂപ്പ് ഘട്ടത്തില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ 6-1 നാണ് ബാഴ്‌സലോണ റോമയെ 'ക്രൂരമായി' ബലികഴിച്ചത്. റോമാ നിരയില്‍ സെന്‍ഗിസ് അണ്ടര്‍ പരിക്ക് മൂലം ഇന്ന് കളിക്കില്ല. അതേ സമയം പരിക്കിന്റെ പിടിയിലായിരുന്ന നൈന്‍ഗ്ഗോളന്‍ ടീമില്‍ തിരിച്ചെത്തിയേക്കും. ചാമ്പ്യന്‍സ് ലീഗില്‍ കഴിഞ്ഞ 9 മത്സരങ്ങളില്‍ പരാജയമറിയാതെ കുതിക്കുന്ന ബാഴ്സലോണയെ പിടിച്ചുകെട്ടാന്‍ റോമയ്ക്ക് ഏറെ പാടുപെടേണ്ടി വരും
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Champions League, Barcelona, Leonal Messi, Football, AS Roma, Facing, Barcelona, Campnow, Uefa Champions League; Barcelona Facing AS Roma

Powered by Info News For You

Comments
Post a Comment