ബാങ്കിന്റെ ക്യാഷ് ഡെപ്പോസിറ്റ് മെഷീനില്‍ കള്ളനോട്ടുവച്ച ബാങ്ക് ജീവനക്കാരിയും മകനും പിടിയില്‍, എല്ലാം മകന്റെ ആഢംബരത്തിനു വേണ്ടി
പാലാ :(www.kvartha.com 02/04/2018) പാലായിലെ സ്വകാര്യ ബാങ്കിന്റെ എ.ടി.എം. ക്യാഷ് ഡെപ്പോസിറ്റ് മെഷിനില്‍ കള്ളനോട്ട് നിക്ഷേപിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. സഹകരണ ബാങ്കിലെ അമ്പത് ലക്ഷംതട്ടിയ കേസിലെ പ്രതിയുടെ അമ്മയും പിടിയിലായി. കള്ളനോട്ട് സി.ഡി.എം. മെഷിനില്‍ നിക്ഷേപിച്ചതിന് പാലാ ഓലിക്കല്‍ അരുണ്‍(29) സെബാസ്റ്റിയനെയാണ് അറസ്റ്റു ചെയ്തത്. സഹകരണ ബാങ്കില്‍ ക്യാഷ്യര്‍ ആിരുന്ന അമ്മ മറിയാമ്മ (52) അമ്പത് ലക്ഷം തട്ടിയെടുത്തുവെന്നാണ് കേസ്.പ്രതികളെ ഒളിവില്‍ പോകുവാന്‍ സഹായിച്ച അയര്‍ക്കുന്നം സുനിവിലാസ് സുരേഷ് (49), പയപ്പാര്‍ സ്വദശിയും പാലാ സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറുമായ അനൂപ് ബോസ് എന്നിവരെയും അറസ്റ്റു ചെയ്തു.
പ്രതികള്‍ തമ്‌ഴിനാട്ടില്‍ വേളാങ്കണ്ണിയിലും കരൂരിലും ഒളിവില്‍ താമസിച്ചിരുന്നു. കഴിഞ്ഞ ദിവസം എറണാകുളത്തെ ഒരു ഫഌറ്റില്‍ നിന്നാണ് പാലാ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ രാജന്‍ കെ.അരമന,എസ്.ഐ.അഭിലാഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത. അരുണ്‍ പാലായില്‍ ഫോട്ടോ സ്റ്റാറ്റ് സ്ഥാപനം നടത്തിവരികയായിരുന്നു. ഫോട്ടോ സ്റ്റാറ്റ് യന്ത്രം ഉപയോഗിച്ച് 2000 രൂപയുടെ കളര്‍ പകര്‍പ്പുകള്‍ എടുത്താണ് ബാങ്കിന്റെ സി.ഡി.എം.മെഷിനില്‍ നിക്ഷേപിച്ചത്.
2000 രൂപയുടെ അഞ്ച് നോട്ടുകളാണ് കണ്ടെത്തിയത്. പോലീസ് പണം നിക്ഷേപിച്ച ആളിന്റെ അക്കൗണ്ട് നമ്പര്‍ തിരിച്ചറിഞ്ഞാണ് അന്വേക്ഷണം ആരംഭിച്ചത്. ഇത്തരത്തില്‍ എറണാകുളം ഉള്‍പ്പടെയുള്ള സ്ഥലങ്ങളിലെ ബാങ്കുകളില്‍ കള്ളനോട്ടുകള്‍ നിക്ഷേപിച്ച ശേഷം രണ്ടു ദിവസത്തിനുള്ളില്‍ തുല്യമായ തുക എ.ടി.എം.മുഖേന പിന്‍വലിക്കുകയായിരുന്നു. ഇത്തരത്തില്‍ അമ്പതിനായിരം രൂപയോളം വിവിധ ബാങ്കുകളില്‍ നിന്ന് കള്ളനോട്ട് നിക്ഷേപിച്ച് പിന്‍വലിച്ചിട്ടുണ്ടന്ന് പോലീസ് പറഞ്ഞു.
എ.ടി.എമ്മിലെ പഴയ സി.ഡി.എം. മെഷിനുകള്‍ക്ക് ഇത്തരത്തില്‍ കള്ളനോട്ടുകള്‍ തിരിച്ചറിയുന്നതിന് പരിമിതികളുണ്ട്. എന്നാല്‍ പുതിയ മെഷിനുകള്‍ കള്ളനോട്ടുകള്‍ തിരിച്ചറിയും .പാലായില്‍ സി.ഡി.എം. മെഷിന്‍ കള്ളനോട്ടുകള്‍ തിരിച്ചറിഞ്ഞതാണ് തട്ടിപ്പ് ഉടന്‍ തിരിച്ചറിയുവാന്‍ ഇടയാക്കിയത്.എറണാകുളത്ത് കംപ്യൂട്ടര്‍ സ്ഥാപനവും അരുണ്‍ നടത്തുന്നുണ്ട്. ക്യാഷ്യറായി ജോലി ചെയ്യുന്ന പാലായിലെ ഒരു സഹകരണ ബാങ്കിന്റെ ലോക്കറില്‍ നിന്ന് അമ്പത് ലക്ഷം രൂപയോളം തട്ടിയെടുത്തതിനാണണ് മറിയാമ്മ പിടിയിലായത്. ബാങ്ക് അധികൃതര്‍ ഇതു സംബന്ധിച്ച് പോലീസിന് പരാതി നല്കിയിരുന്നു.
കള്ളനോട്ട് കേസില്‍ മകന്‍ പ്രതിയാണന്ന് അറിഞ്ഞപ്പോള്‍ മറിയാമ്മ ജോലിക്കെത്തിയില്ല.ഇതിനെത്തുടര്‍ന്ന് ബാങ്ക് ജീവനക്കാര്‍ പരിശോധന നടത്തിയപ്പോഴാണ് പണം കുറവുള്ളതായി കണ്ടെത്തിയത്. വര്‍ഷങ്ങളായി ബാങ്കില്‍ ക്യാഷ്യറായി മറിയാമ്മ ജോലി ചെയ്യുകയാണ്. ഒരു വര്‍ഷത്തിനുള്ളില്‍ വിവിധ തവണയായാണ് പണം മാറ്റിയത്. എല്ലാ ദിവസവും പണം സംബന്ധിച്ച് മാനേജര്‍ പരിശോധന നടത്താത്തതാണ് തട്ടിപ്പ് തിരിച്ചറിയുവാന്‍ സാധിക്കാത്തതിന് കാരണമെന്ന് പോലീസ് പറഞ്ഞു.
ഒരു തവണ പരിശോധന നടത്തിയെങ്കിലും പണം താത്ക്കാലികമായി തിരികെ ലോക്കറില്‍ വച്ചിരുന്നതിനാല്‍ തിരിച്ചറിഞ്ഞില്ല. വീഴ്ച വരുത്തിയ മുതിര്‍ന്ന ജീവനക്കാരെ കേസില്‍ പ്രതിയാക്കുന്നത് സംബന്ധിച്ച് നിയമോപദേശം ലഭിച്ചതിനു ശേഷം നടപടിയെടുക്കുമെന്ന് പോലീസ് പറഞ്ഞു.
മകന്റെ ആഡംബര ജീവിതവും കടബാധ്യതയുമാണ് മറിയാമ്മ പണം തിരിമറി നടത്തുന്നതിനുണ്ടായ സാഹചര്യമെന്ന് പോലീസ് പറഞ്ഞു. അരുണ്‍ ആഡംബര കാറുകള്‍ വാങ്ങി ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വിറ്റിരുന്നു. മറിയാമ്മയുടെ മകള്‍ വിദേശത്തു പോയിരുന്നു. എന്നാല്‍ ജോലി ലഭിക്കാത്തതിനാല്‍ തിരികെ വന്നിരുന്നു. ഇതിനും വന്‍തോതില്‍ പണം മുടക്കിയിരുന്നു.
ഭര്‍ത്താവിന്റെ ചികിത്സയ്ക്കായും വന്‍തോതില്‍ പണം ചെലവഴിച്ചിരുന്നു. കൂടാതെ മകന്റെ ബിസിനസ്സിലൂടെയും കടബാധ്യതയുണ്ടായിരുന്നു. പ്രൈവറ്റ് ബാങ്കുകള്‍ ,സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്ന് വന്‍തോതില്‍ പണം കടം വാങ്ങിയിരുന്നു. ഇവ നല്‍കുവാനാണ് ബാങ്കില്‍ നിന്ന് പണമെടുത്തതെന്ന് പോലീസ് പറയുന്നു. മകളുടെ സാന്നിദ്ധ്യത്തില്‍ ചോദ്യം ചെയ്തപ്പോഴാണ് പണം എടുത്ത കാര്യം മറിയാമ്മ സമ്മതിച്ചത്. പോലീസ് പറഞ്ഞപ്പോഴാണ് മകള്‍ അമ്മ പണം തട്ടിയ കാര്യം അറിഞ്ഞത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, ATM, Bank, Arrest, Accused, Police, Complaint, Bank cheating and fake note case , Mother and Son arrested

Powered by Info News For You

Comments
Post a Comment