വാട്‌സാപ്പില്‍ വിദ്വേഷ പോസ്റ്റുകള്‍ നിറയുന്നു; പോലീസ് വിളിപ്പിക്കാന്‍ തുടങ്ങിയതോടെ അഡ്മിന്‍മാര്‍ ഗ്രൂപ്പുകളില്‍ നിന്ന് സ്വയം ലെഫ്റ്റടിച്ചു പോകുന്നു
കാസര്‍കോട്: (www.kasargodvartha.com 20.04.2018) വാട്‌സാപ്പില്‍ വിദ്വേഷ പോസ്റ്റുകള്‍ നിറഞ്ഞതിനാല്‍ അഡ്മിന്‍മാരെ പോലീസ് വിളിപ്പിക്കാന്‍ തുടങ്ങിയതോടെ ഗ്രൂപ്പുകളില്‍ നിന്നും അഡ്മിന്‍മാര്‍ സ്വയം ലെഫ്റ്റടിച്ചു പോകാന്‍ തുടങ്ങി. കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയ ഹര്‍ത്താലിന്റെ മറവില്‍ വ്യാപകമായ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെയാണ് വാട്ട്‌സാപ്പ് ഗ്രൂപ്പുകള്‍ക്കെതിരെ പൊലീസ് നടപടി ശക്തമാക്കിയത്. ഇത്തരം ഗ്രൂപ്പുകളില്‍ നിന്നും് ലെഫ്റ്റടിച്ച് പോവുന്ന അഡ്മിന്‍മാരുടെയും അംഗങ്ങളുടെയും എണ്ണം വര്‍ദ്ധിച്ചുവരികയാണ്.

ഐടി ആക്ട്് പ്രകാരമാണ് പോലീസ് നടപടികള്‍ സ്വീകരിക്കാന്‍ തുടങ്ങിയത്. സോഷ്യല്‍മീഡിയ ഹര്‍ത്താല്‍ ഷെയര്‍ ചെയ്തവര്‍ക്കെതിരെയും വിദ്വേഷ മെസേജുകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെയുമാണ് നടപടി സ്വീകരിച്ചുവരുന്നത്. ഗ്രൂപ്പില്‍ വന്ന ഇത്തരം പോസ്റ്റുകളുടെ സ്‌ക്രീന്‍ ഷോട്ടും അഡ്മിന്‍മാരുടെ നമ്പറുകളും സഹിതം സൈബര്‍ സെല്ലിന് പരാതി നല്‍കിയാലുടന്‍ നടപടി ഉണ്ടാകുന്നു.
അംഗങ്ങളെ ഒഴിവാക്കി ചിലര്‍ ഗ്രൂപ്പുകള്‍ തന്നെ പിരിച്ചു വിടുന്നുണ്ട്. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ ഹര്‍ത്താലിന്റെ പേരില്‍ പോലീസ് അറസ്റ്റ് ചെയ്ത നിരവധി പേരുടെ ഫോണുകള്‍ പോലീസ് പിടിച്ചുവെച്ചിട്ടുണ്ട്. ഇവ ഹൈടെക് വിദഗ്ദരെക്കൊണ്ട് പരിശോധിച്ച് നടപടി സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, News, Kerala, Whatsapp, Fake Notes, Police, Fake Posts, Police Call Admins, Police starts Inquiry On Posts With Abuse Content In Whatsapp; Admins Lefts The Groups

Powered by Info News For You
Comments
Post a Comment