റിക്കാര്‍ഡ് പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ അവസരം; ലോക ചരിത്രത്തില്‍ ഇടം നേടാന്‍ ചാള്‍സണ്‍ ഒരുങ്ങുന്നു

പയ്യന്നൂര്‍:(www.kvartha.com 03/04/2018) നീന്തല്‍ പരിശീലകനും കേരള ടൂറിസം വകുപ്പിലെ ലൈഫ്ഗാര്‍ഡും കായല്‍-പുഴ-കടല്‍ നീന്തലില്‍ ലോക റെക്കോര്‍ഡിനുടമയുമായ ചാള്‍സണ്‍ വീണ്ടും ലോക ചരിത്രത്തില്‍ ഇടംപിടിക്കാനൊരുങ്ങുന്നു.നൂറ് മിനിട്ടുകൊണ്ട് നൂറ് പേരെ നീന്തല്‍ പരിശീലിപ്പിച്ചാണ് പുതിയ റെക്കാര്‍ഡ് കൈപ്പിടിയിലൊതുക്കാന്‍ ചാള്‍സന്‍ ഒരുങ്ങുന്നത്.

ലോകത്തിലാദ്യമായി കുറഞ്ഞ സമയം കൊണ്ട് കൂടുതലാളുകളെ നീന്തല്‍ പരിശീലിപ്പിച്ച് ലോക റെക്കോര്‍ഡ് നേടുക എന്ന ലക്ഷ്യത്തോടെയാണ് രാമന്തളി ഏറന്‍പുഴയില്‍ പരിപാടി സംഘടിപ്പിക്കുന്നത്.അറേബ്യന്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്, ഇന്ത്യന്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്, യുആര്‍എഫ് വേള്‍ഡ് റെക്കോര്‍ഡ്,ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ് തുടങ്ങിയ റെക്കോര്‍ഡുകള്‍ കൂടി നേടുവാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നീന്തല്‍ പരിശീലനം സംഘടിപ്പിക്കുന്നത്.

News, Payyannur, Kannur, Kerala, Inauguration, Swimming,Opportunity to participate in the recording program; Charles is Prepare to make space in world history

ജല അപകടങ്ങള്‍ കുറയ്ക്കാന്‍ എല്ലാവരേയും നീന്തല്‍ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള ഈ പരിപാടിയുടെ ഉദ്ഘാടനം 22ന് രാവിലെ ഒമ്പതിന് കണ്ണൂര്‍ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി നിര്‍വ്വഹിക്കും. ആദ്യം റെജിസ്റ്റര്‍ ചെയ്യുന്ന 200 പേര്‍ക്കാണ് ഈ റെക്കോര്‍ഡ് പ്രോഗ്രാമില്‍ പരിശീലനം നല്‍കുന്നത്.12ന് വൈകുന്നേരം അഞ്ച് വരെയാണ് റെജിസ്ട്രേഷന്‍. റെജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 9745200254, 7907494785

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Payyannur, Kannur, Kerala, Inauguration, Swimming,Opportunity to participate in the recording program; Charles is Prepare to make space in world history


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?