കാവേരി ബന്ദ്; തമിഴ്നാട് സ്തംഭിച്ചു
ചെന്നൈ: (www.kvartha.com 05.04.2018) കാവേരി ബന്ദില്‍ തമിഴ്നാട് സ്തംഭിച്ചു. റോഡ്, റെയില്‍ ഗതാഗതങ്ങള്‍ പൂര്‍ണമായും സ്തംഭിച്ച നിലയിലാണ്. കാവേരി നദീജല പ്രശ്നം പരിഹരിക്കാന്‍ കേന്ദ്രം കാവേരി മാനേജ്മെന്റ് ബോര്‍ഡ് രൂപീകരിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് ബന്ദിന് നേതൃത്വം നല്‍കുന്ന ഡി എം കെ ആരോപിച്ചു.
ബന്ദ് ഏറ്റവും കൂടുതല്‍ ബാധിച്ചത് തലസ്ഥാനമായ ചെന്നൈ നഗരത്തെയാണ്. അണ്ണാ ശാലൈ, കോടമ്പാക്കം, നുങംബക്കം എന്നിവിടങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.
ഹോസുര്‍, ട്രിച്ചി എന്നിവിടങ്ങളിലെ ബസ് സര്‍വീസുകള്‍ തടസപ്പെട്ടു. സമാനമായി കര്‍ണാടക തമിഴ്നാട് ഇന്റര്‍സ്റ്റേറ്റ് സര്‍വീസ് നടത്തുന്ന കെ എസ് ആര്‍ ടി സി സര്‍വീസിനേയും ബന്ദ് സാരമായി ബാധിച്ചു.
സംസ്ഥാനത്തെ ഭൂരിഭാഗം കടകളും അടച്ചിട്ടിരിക്കുകയാണ്. പല ട്രെയിനുകളും വൈകിയാണ് ഓടുന്നത്. ഡി എം കെ ആഹ്വാനം ചെയ്ത ബന്ധിന് കര്‍ഷകരുടേയും വ്യാപാരികളുടേയും ട്രേഡ് യൂണിയനുകളുടേയും അഭിഭാഷകരുടേയും പിന്തുണയുണ്ട്.
കാവേരി വിഷയത്തില്‍ രണ്ട് ദിവസം മുന്‍പ് എ ഐ എ ഡി എം കെ നിരാഹാര സമരം നടത്തിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: There were reports of several trains to and from the state running late because of the protests. Most shop owners and local traders kept their establishments locked.
Keywords: National, Chennai, Cauvery

Powered by Info News For You

Comments
Post a Comment