കെല്‍ട്രോണ്‍ വാഗണ്‍ കുത്തിത്തുറന്ന് കേബിള്‍ മോഷ്ടിച്ച് ട്രാക്കിലിട്ട് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം: മൂന്നു പേര്‍ അറസ്റ്റില്‍
കായംകുളം: (www.kvartha.com 18.04.2018) പൂട്ടിയിട്ടിരുന്ന ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ഷന്‍ വാഗണ്‍ കുത്തിത്തുറന്ന് കേബിളുകളും ഫൈബര്‍ ഹാന്റിലുകളും പാളത്തില്‍ നിരത്തി ട്രെയിന്‍ ഗതാഗതം അപകടപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. പാവുമ്പാ കുന്നിലേത്ത് വടക്കതില്‍ അബ്ദുല്‍നാസര്‍ എന്ന ശിവരാജന്‍(50),പെരിങ്ങാല അമരത്ത് പുത്തന്‍വീട്ടില്‍ ലാലന്‍തോമസ് (54),പെരിങ്ങാല കരമേല്‍പ്രിന്‍സന്‍വില്ലയില്‍ കലേശന്‍ (42) എന്നിവരെയാണ് ആര്‍പിഎഫിന്റെ സഹായത്തോടെ കായംകുളം പോലീസ് അറസ്റ്റ് ചെയ്തത്. റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ആക്രിസാധനങ്ങള്‍ പെറുക്കിനടക്കുന്നവരെന്ന വ്യാജേന എത്തി രാത്രിയല്‍ മോഷണം നടത്താന്‍ ശ്രമിക്കുകയായിരുന്നു ഇവര്‍ എന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ 24ന് പുലര്‍ച്ചെയാണ് റെയില്‍വേ സ്റ്റേഷന് അടുത്തുള്ള കാക്കനാട് വലിയതറ ലെവല്‍ക്രോസിന് സമീപം നിര്‍ത്തിയിട്ടിരുന്ന ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ഷന്‍ വാഗണിന്റെ പൂട്ട് കുത്തിത്തുറന്ന് മോഷണം നടത്താന്‍ ശ്രമിച്ചത്.ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ഷന്‍ വാഗണ്‍ കുത്തിത്തുറന്ന് എട്ട് കിലോയോളം തൂക്കം വരുന്ന ചെമ്പ് കേബിളുകളും സാധാരണ കേബിളുകളും ഫൈബര്‍ ഹാന്റിലുകളും പുലര്‍ച്ചെ 2.40 ന് മംഗലാപുരം തിരുവനന്തപുരം എക്സ്പ്രസ് ട്രെയിന്‍ കടന്നുവന്ന ട്രാക്കില്‍ നിരത്തിവെച്ചു. ട്രെയിന്‍ വേഗത കുറച്ച് കടന്നുവരുന്നതിനിടയില്‍ ലോക്കോപൈലറ്റിന്റെ ശ്രധയില്‍ പെട്ടെതോടെ സ്റ്റേഷന്‍ മാസ്റ്ററെ വിവരമറിയിക്കുകയായിരുന്നു.
ഉടന്‍തന്നെ ആര്‍പിഎഫും സിഗ്നല്‍ വാഭാഗം ജീവനക്കാരും സംഭവസ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. ആര്‍പിഎപ് അസി.കമ്മീഷണര്‍ റ്റി എസ് ഗോപകുമാറിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍നിന്ന് എത്തിയ ആര്‍പിഎഫ് നായ മണം പിടിച്ച് കാക്കനാടിന് കിഴക്ക് കാങ്കാലില്‍ ജംഗ്ഷന് സമീപമുള്ള ആളൊഴിഞ്ഞ പ്രദേശംവരെ ഓടിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. പിന്നീട് റെയില്‍വേ ഇന്റലിജന്‍സ് വിഭാഗവും ലോക്കല്‍ പോലീസും നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. പതിവായി ആക്രിസാധനങ്ങള്‍ പെറുക്കുന്നതിന്റെ മറവില്‍ മോഷ്ടിക്കുന്ന ഭാരമേറിയ വസ്തുക്കള്‍ റെയില്‍വേ ട്രാക്കില്‍ നിരത്തിവച്ച് പൊട്ടിച്ച് ചെറുകഷണങ്ങളാക്കി കൊണ്ടുപോകുകയാണ് ഇവരുടെ രീതി. ട്രെയിനുകള്‍ കടന്നുപോകുമ്പോള്‍ ഇത്തരത്തിലുണ്ടാകുന്ന സ്ഫോടകശബ്ദം സമീപവാസികളില്‍ ഭീതി ഉളവാക്കിയതായും പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Alappuzha, Train, Train Accident, Arrested, Kayamkulam, Three arrested for trying to teft cables in Keltron Wagon

Powered by Info News For You

Comments
Post a Comment