വിഷു ആഘോഷത്തിനായി നാടൊരുങ്ങുന്നു; പടക്ക വിപണിയും വസ്ത്ര വിപണിയും ഉണര്‍ന്നു, കണികണ്ടുണരാന്‍ കൃഷ്ണ വിഗ്രഹങ്ങളുമെത്തി
കാസര്‍കോട്: (www.kasargodvartha.com 13.04.2018) വിഷു ആഘോഷത്തിനായി നാടൊരുങ്ങുന്നു. പടക്ക വിപണിയും വസ്ത്ര വിപണിയും ഉണര്‍ന്നതോടെ നഗരം തിരക്കിലമര്‍ന്നു. സമ്പല്‍സമൃതിയുടെ അടയാളമായി നേരത്തെ തന്നെ കണിക്കൊന്നകള്‍ പൂത്ത് വിഷുവിനെ വരവേറ്റിരുന്നു. അതിനിടെ കണികണ്ടുണരാന്‍ കര്‍ണാടകയില്‍ നിന്നും കാസര്‍കോട്ടേക്ക് കൃഷ്ണ വിഗ്രഹങ്ങളുമെത്തി.
കര്‍ണാടക ഹാസനില്‍ നിന്നാണ് പ്ലാസ്റ്റര്‍ ഓഫ് പാരീസില്‍ തീര്‍ത്ത നിരവധി കൃഷ്ണ വിഗ്രഹങ്ങള്‍ വില്‍പനയ്‌ക്കെത്തിച്ചിരിക്കുന്നത്. 200 രൂപ മുതല്‍ 400 രൂപ വരെയാണ് കൃഷ്ണ വിഗ്രഹത്തിന് വില. അതേസമയം പടക്ക വിപണിയില്‍ പുതിയ തരം പടക്കങ്ങളാണ് എത്തിയിട്ടുള്ളത്. നാട്ടിന്‍ പുറങ്ങളിലെ ചെറിയ കടകളില്‍ വരെ പടക്ക വ്യാപാരം പൊടിപൊടിക്കുന്നു. ഓലപ്പടക്കങ്ങള്‍ക്കാണ് മുമ്പ് ഡിമാന്‍ഡ് ഉണ്ടായിരുന്നതെങ്കില്‍ ചൈനീസ് പടക്കങ്ങളാണ് ഇന്ന് വിപണി കീഴടക്കിയിരിക്കുന്നത്. കൈപൊള്ളാത്ത തരം പടക്കങ്ങളും വിപണിയിലെത്തിയിട്ടുണ്ട്.
കുറഞ്ഞ ശബ്ദവും, കൂടിയ വര്‍ണവും, വെളിച്ചവുമാണ് ചൈനീസ് പടക്കങ്ങള്‍ ആവശ്യക്കാര്‍ ഏറാന്‍ കാരണം. കമ്പിത്തിരികള്‍ക്കും പൂത്തിരിക്കും നിലചക്രങ്ങള്‍ക്കും ആവശ്യക്കാറേറെയുണ്ട്. വിഷക്കണി നിരത്തുമ്പോള്‍ പൊട്ടിക്കുന്ന മാലപ്പടക്കങ്ങള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്. പടക്ക വിപണിയില്‍ വില ഇത്തവണ അല്‍പം കൂടിയിട്ടുണ്ട്. അതുകൊണ്ടു തന്നെ കാലേകൂട്ടി പടക്കങ്ങള്‍ ശേഖരിച്ചു വെക്കാനുള്ള ഒരുക്കത്തിലാണ് കുട്ടികളും മറ്റും. വിഷുക്കണിക്ക് ഒരുക്കുന്നതിനുള്ള കലങ്ങളും ചക്കകളും കണിക്കൊന്നകളും നഗരത്തിലെത്തിക്കൊണ്ടിരിക്കുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Market with Vishu
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment