കോഴിക്കറി വിളമ്പുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കം കയ്യാങ്കളിയിലെത്തി; ഒരാള്‍ കൊല്ലപ്പെട്ടു
ഹൈദരാബാദ്:(www.kvartha.com 02.04.2018) കോഴിക്കറി വിളമ്പാന്‍ വൈകിയതിനെച്ചാല്ലിയുണ്ടായ കയ്യാങ്കളിയില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ചാര്‍മിനാറിനു സമീപം ഹുസാനി അലാം പ്രദേശത്ത് നടന്ന വിവാഹനിശ്ചയസത്കാരത്തിനിടെയാണ് സംഭവം.
രാത്രി 1.30 ഓടെയാണ് സത്കാരച്ചടങ്ങുകള്‍ നടന്നത്. അതിഥികളില്‍ ചിലര്‍ക്ക് കോഴിക്കറി വിളമ്പാന്‍ താമസിച്ചതിനെ തുടര്‍ന്ന് വാക്കേറ്റമുണ്ടായി. തങ്ങള്‍ക്ക് കറി വിളമ്പാന്‍ മനപ്പൂര്‍വ്വം വൈകിപ്പിക്കുകയായിരുന്നുവെന്നും ആഹാരം വിളമ്പുന്നവര്‍ മോശമായി പെരുമാറിയെന്നും അതിഥികളില്‍ ചിലര്‍ ആരോപിച്ചു.
സത്കാരച്ചടങ്ങുകള്‍ക്ക് ശേഷം മടങ്ങിപ്പോയ അതിഥികള്‍ പതിനഞ്ചോളം ആളുകളടങ്ങിയ സംഘവുമായി അല്പസമയം കഴിഞ്ഞ് തിരികെയെത്തി. തുടര്‍ന്ന് ആതിഥേയരെ ആക്രമിക്കുകയായിരുന്നു. അതിനിടെയാണ് ഒരാള്‍ കൊല്ലപ്പെട്ടത്. ഒരു ആണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
സംഭവത്തെ തുടര്‍ന്ന് മൂന്നുപേരെ പോലീസ് അറസ്റ്റുചെയ്തു. ബാക്കിയുള്ളവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, Hyderabad, Murder, Chicken Curry, Engagement, Police, Arrest, Dispute, Injured, Dispute over chicken curry; 1 dead
Powered by Info News For You

Comments
Post a Comment