കേരളത്തിലെ ഏറ്റവും വലിയ കഞ്ചാവുവേട്ട; മുഖ്യപ്രതിക്ക് ജാമ്യം, പ്രതിക്ക് വേണ്ടി ഹാജരായത് ആളൂര്‍ വക്കില്‍
കൊച്ചി: (www.kvartha.com 04.04.2018) കേരളത്തിലെ ഏറ്റവും വലിയ കഞ്ചാവുവേട്ടയാണ് കഴിഞ്ഞദിവസം പെരുമ്പാവൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്തത്. 125കിലോ കഞ്ചാവുമായാണ് പോലീസ് പ്രതികളെ പിടികൂടിയത്. അതേസമയം കേസിലെ ഒന്നാം പ്രതിക്ക് എറണാകുളം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി ഡോ. കൗസര്‍ ബുധനാഴ്ച ജാമ്യം അനുവദിച്ചു.
പ്രതിക്കുവേണ്ടി കോടതിയില്‍ ഹാജരായത് അഡ്വ. ബി എ ആളൂരും അദ്ദേഹത്തിന്റെ ജൂനിയര്‍ അഡ്വ. പ്രശാന്ത് കെ പിയും ആണ്. കഞ്ചാവ് വേട്ടയെ തുടര്‍ന്ന് ഐ ജി വാര്‍ത്താസമ്മേളനം വിളിച്ച് ഇത് കേരളത്തിലെ ഏറ്റവും വലിയ കഞ്ചാവ് വേട്ട ആണെന്ന് വ്യക്തമാക്കിയിരുന്നു . ഈ പ്രതി വേറെയും കഞ്ചാവ് കേസിലെ പ്രതിയാണ്. ഈ കേസിലും ആളൂര്‍ വക്കില് തന്നെയാണ് പ്രതിക്ക് വേണ്ടി ഹാജരായി ജാമ്യം എടുത്തത്.
തന്റെ കക്ഷി നിരപരാധി ആണെന്നും പോലീസ് മന:പ്പൂര്‍വം കുടിക്കിയതാണെന്നുംഅദ്ദേഹം ഒരു കരള്‍ രോഗിയാണെന്നും ആളൂര്‍ കോടതിയില്‍ വാദിച്ചു. ആളൂരിന്റെ വളരെ ശക്തമായ വാദമാണ് ബുധനാഴ്ച കോടതിയില്‍ കാണാന്‍ കഴിഞ്ഞത്. ക്രിമിനലുകള്‍ക്കു ആളൂര്‍ വക്കീല്‍ പ്രിയപ്പെട്ട വക്കീലായി മാറുകയാണ്.
ആളൂര്‍ വക്കീല്‍ കേരളത്തില്‍ മാത്രമായി ഏകദേശം അന്‍പതോളം കഞ്ചാവ് കേസുകള്‍ നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയ കേസില്‍ ട്രാവല്‍ ഗൈഡ് മേരി ആന്‍ ക്ലമന്റിനു വേണ്ടിയും ഹാജരായത് ആളൂര്‍ ആണ്. ആളൂര്‍ വക്കീലിന്റെ എല്ലാ കഞ്ചാവ് പ്രതികള്‍ക്കും ജാമ്യം കിട്ടി എന്നതും വളരെ ശ്രദ്ധേയമാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം
)

Keywords: Kerala, News, Drugs, Case, Accused, Bail, Advocate, Police, Advocate Aloor hearing in marijuana smuggling case.
Powered by Info News For You

Comments
Post a Comment