തിങ്കളാഴ്ചത്തെ ദളിത് സംഘടനകളുടെ ഹര്‍ത്താലില്‍ പങ്കെടുക്കില്ലെന്ന് ബസുടമകള്‍
കാസര്‍കോട് (www.evisionnews.co): തിങ്കളാഴ്ച ദളിത് സംഘടനകള്‍ സംസ്ഥാനത്ത് നടത്താനിരിക്കുന്ന ഹര്‍ത്താലില്‍ പങ്കെടുക്കില്ലെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍. അടിക്കടി പ്രഖ്യാപിക്കുന്ന ഹര്‍ത്താലും പണിമുടക്കും കാരണം സ്വകാര്യ ബസ് മേഖല തകര്‍ച്ചയിലാണ്. ഡീസല്‍ വില വര്‍ധനവ് മൂലം വ്യവസായം മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കാത്ത അവസ്ഥയിലാണ്. അതിനിടയിലാണ് ആഴ്ചതോറുമുള്ള ഹര്‍ത്താലും പണിമുടക്കും. വിഷു ആഘോഷങ്ങളുടെ തയാറെടുപ്പിനിടയില്‍ ഹര്‍ത്താല്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും അതിനാല്‍ ഹര്‍ത്താലില്‍ സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ പങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചതായി കാസര്‍കോട് ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ പ്രസിഡണ്ട് കെ. ഗിരീഷ് അറിയിച്ചു.
Powered by Info News For You
Comments
Post a Comment