കോണ്‍ഗ്രസ് മുന്‍ മുഖ്യമന്ത്രിയുടെ ഭാര്യ ഒരു 'ഐറ്റം' തന്നെയാണെന്ന് ബി ജെ പി എംപി; അപകീര്‍ത്തികരമായ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു
ന്യൂഡല്‍ഹി: (www.kvartha.com 13.04.2018) മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗിന്റെ ഭാര്യയെക്കുറിച്ച് അപകീര്‍ത്തികരമായ പ്രസ്താവന നടത്തി ബി ജെ പി എം പി നിയമകുരുക്കില്‍. മധ്യപ്രദേശിലെ ദേവാസില്‍ നിന്നുള്ള ബിജെപി എംപി മനോഹര്‍ ഉദ്വാല്‍ ആണ് അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയിരിക്കുന്നത്.
ദിഗ് വിജയ് സിംഗിന്റെ ഭാര്യ ഒരു 'ഐറ്റം' ആണെന്നായിരുന്നു മനോഹര്‍ ഉദ്വാലിന്റെ പ്രസ്താവന. മധ്യപ്രദേശിലെ മുന്‍ മുഖ്യമന്ത്രി കൂടിയായിരുന്ന ദിഗ് വിജയ് സിങ്ങിനെ കുറിച്ച് സംസാരിച്ചു തുടങ്ങവെയായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ ഒരു ഐറ്റം തന്നെയാണെന്ന് മനോഹര്‍ ഉദ്വാല്‍ പ്രതികരിച്ചത്. അതേസമയം താന്‍ പറഞ്ഞതില്‍ എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ ദിഗ് വിജയ് സിംഗിന്റെ വീട്ടിലെത്തി അദ്ദേഹത്തോടും ഭാര്യയോടും ക്ഷമ ചോദിക്കുമെന്ന് മനോഹര്‍ ഉദ്വാല്‍ അറിയിച്ചു.
2015 സെപ്തംബറിലാണ് ദിഗ് വിജയ് സിംഗും ടെലിവിഷന്‍ അവതാരകയുമായ അമൃതറായിയുമായുള്ള വിവാഹം നടന്നത്. മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കൂടിയായ ദിഗ് വിജയ് സിംഗും അമൃത റായിയും തമ്മില്‍ നേരത്തെ ബന്ധമുണ്ടായിരുന്നു. 2014 ഏപ്രിലില്‍ ഇവര്‍ തമ്മിലുള്ള നിരവധി ഫോട്ടോകള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.

Keywords: SHAMEFUL! BJP MP makes ‘below the belt’ remark, calls Digvijay Singh's wife ‘item’ - Watch, New Delhi, News, Politics, Criticism, Social Network, BJP, Congress, National.
Powered by Info News For You

Comments
Post a Comment