ലഹരിക്കെതിരെ മഞ്ചേശ്വരക്കാരുടെ ജനകീയ മാരത്തണ്‍ നാളെ

മഞ്ചേശ്വരം (www.evisionnews.co): വിദ്യാര്‍ത്ഥികളെയും യുവജനങ്ങളെയും കാര്‍ന്നുതിന്നുന്ന ലഹരി എന്ന സാമൂഹ്യ വിപത്തിനെതിരെ മഞ്ചേശ്വരം ജനമൈത്രി പൊലീസും വിവിധ ക്ലബ്ബുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ലഹരി മുക്തനാട് സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ നാളെ ജനകീയ മാരത്തണ്‍ ഓട്ടം സംഘടിപ്പിക്കും. മഞ്ചേശ്വരത്തിന്റെ നാലു മേഖലകളില്‍ നിന്ന് മൂന്നുമണിക്ക് ആരംഭിക്കുന്ന മാരത്തോണ്‍ അഞ്ചുമണിക്ക് ഹൊസങ്കടിയില്‍ സംഗമിക്കും. കുഞ്ചത്തൂരിലെ തുമിനാട് നിന്നും മജീര്‍ പള്ളയില്‍ നിന്നും മൂടംബയലില്‍ നിന്നും ഉപ്പളയില്‍ നിന്നും ആരംഭിക്കുന്ന മാരത്തണ്‍ ഓട്ടത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം സമൂഹത്തിന്റെ നാനാ തുറകളിലുള്ളവര്‍ പങ്കെടുക്കും. അഞ്ചുമണിക്ക് ഹൊസങ്കടിയില്‍ നടക്കുന്ന സമാപന സംഗമത്തില്‍ ജില്ലാ പൊലീസ് ചീഫ്, ജനപ്രതിനിധികള്‍, സാമൂഹ്യ സാംസ്‌കാരിക കായിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?