വാട്ട്‌സപ്പ് ഉപയോഗിക്കുന്നവര്‍ ജാഗ്രതൈ! സ്വകാര്യ വിവരങ്ങള്‍ വരെ ചോര്‍ത്തുന്ന വ്യാജന്മാര്‍ വിലസുന്നു

(www.kvartha.com 04.04.2018) സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ആപ്ലിക്കേഷനായ വാട്ട്‌സപ്പിനും വ്യാജന്മാരെന്ന് റിപ്പോര്‍ട്ട്. മാല്‍വെയര്‍ബൈറ്റ്സ് ലാബ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ വ്യാജ ആപ്പുകള്‍ ഉപഭോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ വരെ ചോര്‍ത്തുന്നുവെന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ അടങ്ങിയിട്ടുള്ളത്. വാട്സ്ആപ്പ് പ്ലസ് എന്ന ആപ്പാണ് വ്യാജന്മാരില്‍ മുന്നില്‍ നില്‍ക്കുന്നത്.

ഈ ആപ്പുകള്‍ പ്ലേസ്റ്റോറില്‍ നിന്ന് നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കില്ല. പകരം ലിങ്കുകള്‍ വഴിയാണ് ഉപഭോക്താക്കളിലേക്കെത്തുന്നത്. എപികെ എക്സ്റ്റന്‍ഷന്‍ ഫൈലായി ഡൗണ്‍ലോഡ് ആകുന്ന ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തുകഴിഞ്ഞാല്‍ യുആര്‍എല്ലിനൊപ്പം ഗോള്‍ഡന്‍ നിറത്തിലുള്ള ലോഗോയിലാണ് കാണപ്പെടുന്നത്.

Technology, News, Whatsapp, Social Network, Fake, Application, Whatsapp Plus, Install, Update, Attention whatsapp Users! Fake Applications Becoming A Threat

എഗ്രി ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ ആപ്പ് അപ്ഡേറ്റ് ചെയ്യാനുള്ള ഓപ്ഷനാകും വരിക. ഈ മെസേജില്‍ ക്ലിക്ക് ചെയ്താല്‍ അവ്യക്തമായ മറ്റൊരു വെബ്സൈറ്റിലേക്കാണ് ഉപയോക്താവ് എത്തുക. അറബിയാണ് വെബ്സൈറ്റിലെ പ്രധാനഭാഷ. അയക്കുന്ന മെസേജുകളും വോയ്സ് ക്ലിപ്പുകളും ഹൈഡ് ചെയ്യാനുള്ള ഓപ്ഷന്‍ ഈ ആപ്പിലുണ്ടെന്നും ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങളടക്കം ഈ ആപ്ലിക്കേഷന്‍ ചോര്‍ത്തിയെടുക്കുന്നുണ്ടെന്നും മാല്‍വെയര്‍ബൈറ്റ്സ് ലാബ് റിപ്പോര്‍ട്ടില്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Technology, News, Whatsapp, Social Network, Fake, Application, Whatsapp Plus, Install, Update, Attention whatsapp Users! Fake Applications Becoming A Threat


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?