'ദൈവത്തിന്റെ നാട്ടില്‍ പരിപാടിക്കെത്താന്‍ ആയതില്‍ സന്തോഷം': മലയാളത്തില്‍ പ്രസംഗിച്ച് കയ്യടിനേടി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു


കാസര്‍കോട് (www.evisionnews.co): ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഇത്തരമൊരു പരിപാടിക്കെത്താന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. പച്ചപ്പ് നിറഞ്ഞ പ്രകൃതി സുന്ദരമായ നാടാണ് കേരളം. പെരിയയിലെ കേന്ദ്ര സര്‍വകലാശാല അക്കാദമിക്ക് ബ്ലോക്കിന്റെ ഉദ്ഘാടനത്തിനെത്തിയ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു മലയാളത്തില്‍ പ്രസംഗിച്ചപ്പോള്‍ സദസില്‍ നിന്നും കയ്യടി ഉയര്‍ന്നു. പ്രൗഢഗംഭീരമായ ചടങ്ങില്‍ അധ്യക്ഷത വഹിച്ച സ്പോട്സ് വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, വൈസ് ചാന്‍സിലര്‍ ഡോ. ഗോപകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇംഗ്ലീഷില്‍ സംസാരിച്ചപ്പോഴാണ് രാഷ്ട്രപതി മലയാളത്തില്‍ സംസാരിച്ചത്. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സദസിലെത്തിയവര്‍ക്കും നന്ദി അറിയിച്ചാണ് ഉപരാഷ്ട്രപതി പ്രസംഗം അവസാനിപ്പിച്ചത്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?