റോഡരികിലൂടെ നടന്നുപോവുകയായിരുന്ന മകള്‍ക്കും മാതാവിനും നേരെ കാര്‍ പാഞ്ഞുകയറി; മകള്‍ മരിച്ചു, മാതാവിന് ഗുരുതരം

അമ്പലത്തറ: (www.kasargodvartha.com 22.04.2018) റോഡരികിലൂടെ നടന്നുപോവുകയായിരുന്ന മകള്‍ക്കും മാതാവിനും നേരെ കാര്‍ പാഞ്ഞുകയറി. അപകടത്തില്‍ മകള്‍ മരിച്ചു. മാതാവിന് ഗുരുതരമായി പരിക്കേറ്റു. അമ്പലത്തറ മൂന്നാം മൈലില്‍ പ്രവര്‍ത്തിക്കുന്ന സ്‌നേഹാലയത്തിലെ ജീവനക്കാരായ ലിജോ ജോസഫ്- ബിന്‍സി ദമ്പതികളുടെ മകള്‍ എലിസബത്ത് (10) ആണ് മരിച്ചത്. ബിന്‍സിയെ ഗുരുതരപരിക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.   www.kasargodvartha.com

ഞായറാഴ്ച വൈകുന്നേരം 2.45 മണിയോടെ അമ്പലത്തറ മൂന്നാം മൈലിലാണ് അപകടമുണ്ടായത്. കാഞ്ഞങ്ങാട് ഭാഗത്തു നിന്നും പാണത്തൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന നമ്പറാകാത്ത പുതിയ മാരുതി സ്വിഫ്റ്റ് കാറാണ് അപകടം വരുത്തിയത്. ഇതേ ഭാഗത്തേക്ക് പാതയുടെ എതിര്‍വശത്ത് കൂടി നടന്നു പോവുകയായിരുന്ന ബിന്‍സിയെയും, എലിസബത്തിനെയും നിയന്ത്രണം വിട്ട കാര്‍ ഇടിക്കുകയും ഇതിനു ശേഷം പാതക്കരികിലുള്ള ക്ഷേത്ര കവാടത്തിലെ ഭണ്ഡാരത്തില്‍ ഇടിച്ചു നില്‍ക്കുകയുമായിരുന്നുവെന്നും അമ്പലത്തറ പോലീസ് പറഞ്ഞു.   www.kasargodvartha.com

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആദ്യം മാവുങ്കാലിലെ ആശുപത്രിയിലും തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയിലേക്കും കൊണ്ട് പോയി. എന്നാല്‍ യാത്രാ മധ്യേ എലിസബത്ത് മരണപ്പെടുകയായിരുന്നു. അപകടത്തില്‍ ക്ഷേത്ര ഭണ്ഡാരവും, കാറിന്റെ മുന്‍ഭാഗവും പാടെ തകര്‍ന്നു. കാറോടിച്ചയാള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. എലിസബത്തിന്റെ മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അമ്പലത്തറ മേരി ക്യൂന്‍ പബ്ലിക് സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് എലിസബത്ത്.   www.kasargodvartha.com

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Death, Accidental-Death, Top-Headlines, Car-Accident, Daughter died in Car accident, Mother seriously injured
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?