ഇന്ത്യന്‍ വംശജരുടെ വീടിനുനേരെ ബോംബേറ്; അഞ്ചുപേര്‍ കൊല്ലപ്പെട്ടു

ജൊഹന്നാസ്ബര്‍ഗ്: (www.kvartha.com 14.04.2018) ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യന്‍ വംശജരായ കുടംബം താമസിക്കുന്ന വീടിനു നേരെ നടന്ന ആക്രമണത്തില്‍ അഞ്ചപേര്‍ കൊല്ലപ്പെട്ടു. അസീസ് മഞ്ജിര (45), ഇദ്ദേഹത്തിന്റെ ഭാര്യയും ദക്ഷിണാഫ്രിക്കകാരിയുമായ ഗോരി ബിബി, ഇവരുടെ മക്കളായ സുബിന(18), മെയ്റൂനീസ(14), മുഹമ്മദ് റിസ്വാന്‍(10) എന്നിവരാണ് മരിച്ചത്. 25 വര്‍ഷമായി ഇവര്‍ ദക്ഷിണാഫ്രിക്കയിലാണ് താമസം.

അജ്ഞാത സംഘം വീടിനുനേരെ പുലര്‍ച്ചയോടെ ബോംബെറിയുകയായിരുന്നു. സ്‌ഫോടനശബ്ദംകേട്ട് ഓടിവന്ന അയല്‍ക്കാരാണ് പോലീസില്‍ വിവരമറിയിച്ചത്. അഗ്നിശമനസേന വന്ന് തീയണച്ചപ്പോഴേക്കും അഞ്ചുപേരും മരിച്ചിരുന്നു.

World, News, Bomb, Murder, Indian, South Africa, Johannesburg, Indian-origin family of 5 killed in arson in South Africa

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, News, Bomb, Murder, Indian, South Africa, Johannesburg, Indian-origin family of 5 killed in arson in South Africa 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?