ദത്തെടുത്ത കുട്ടിയെ വെളുപ്പിക്കാന്‍ കല്ലുകൊണ്ട് തേച്ചുരച്ചു; മുറിവുകളുമായി നിലവിളിച്ച കുട്ടിയെ പോലീസെത്തി രക്ഷപ്പെടുത്തി

ഭോപ്പാല്‍: (www.kvartha.com 02.04.2018) ദത്തെടുത്ത കുഞ്ഞ് വെളുക്കാനായി അമ്മ കുട്ടിയുടെ ദേഹം മുഴുവന്‍ കല്ലു കൊണ്ട് ഉരച്ചു. മുറിവുകളുമായി നിലവിളിച്ച കുഞ്ഞിനെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും പോലീസുമെത്തി രക്ഷപ്പെടുത്തുകയായിരുന്നു.

മധ്യപ്രദേശിലെ നിഷാത്പുരയിലെ സ്‌കൂളില്‍ അധ്യാപികയായ സുധ തിവാരിയാണ് സമാനതകളില്ലാത്ത ക്രൂരത കാട്ടി കുട്ടിയെ വെളുപ്പിക്കാന്‍ ശ്രമിച്ചത്. ഒന്നര വര്‍ഷം മുമ്പാണ് ഇവര്‍ കുട്ടിയെ ഉത്തരാഖണ്ഡില്‍ നിന്ന് ദത്തെടുത്തത്.

National, Madhya pradesh, Bhoppal, News, Child, Adopted Child, Step-Mother, Apartheed, Relative, Police, Child line, Activits, The adopted child scratched in stone to become white

ദത്തെടുത്ത നാള്‍ മുതല്‍ കുട്ടിയുടെ കറുത്ത നിറം സുധയക്ക് വലിയ പ്രശ്നമായിരുന്നു. കുട്ടിയെ വെളുപ്പിക്കാന്‍ ഇവര്‍ പല രീതികളും പയറ്റി നോക്കി. ഒടുവില്‍ ആരോ പറഞ്ഞതനുസരിച്ചാണ് കറുത്ത കല്ല് കൊണ്ട് കുട്ടിയുടെ ദേഹത്ത് ഉരയ്ക്കാന്‍ തുടങ്ങിയത്. പരിക്കുകളേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബന്ധുവായ ശോഭന ശര്‍മ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കുട്ടിയെ രക്ഷിക്കുന്നത്. കുട്ടിയെ ശാരീരികമായി ഉപദ്രവിക്കുന്നത് കണ്ടുനില്‍ക്കാന്‍ കഴിയാതെയാണ് താന്‍ പോലീസിന് വിവരം നല്‍കിയതെന്ന് ശോഭന പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, Madhya pradesh, Bhoppal, News, Child, Adopted Child, Step-Mother, Apartheed, Relative, Police, Child line, Activits, The adopted child scratched in stone to become white


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?