ചീമേനി കൊലപാതകം: പയ്യന്നൂര്‍ പോലീസ് സ്‌റ്റേഷനില്‍ നിന്ന് തൊണ്ടിമുതലുകള്‍ കണ്ടെടുത്ത സംഭവം: പയ്യന്നൂര്‍ പോലീസിനെതിരെ നടപടി ശുപാര്‍ശക്ക് പിന്നാലെ ഡിവൈഎസ്പി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
പയ്യന്നൂര്‍: (www.kvartha.com 14.04.2018) ചീമേനി കൊലപാതക കേസില്‍ പയ്യന്നൂര്‍ പോലീസ് സ്‌റ്റേഷനെതിരെ കഴിഞ്ഞ ദിവസം നടപടിക്ക് ശുപാര്‍ശയും സമര്‍പ്പിച്ചിരുന്നു.
പ്രമാദമായ ചീമേനി പുലിയന്നൂരിലെ റിട്ട.അധ്യാപിക പി.വി.ജാനകി(65)യുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ തൊണ്ടിമുതല്‍ വില്‍പന നടത്താന്‍ പ്രതി പയ്യന്നൂരില്‍ എത്തിയിരുന്നു. സംഭവം ജ്വല്ലറി ഉടമ ജനപ്രതിനിധി മുഖേന പോലീസില്‍ അറിയിച്ചിട്ടും വേണ്ടത്ര ജാഗ്രത പാലിക്കാനും കഴിഞ്ഞില്ല. ഇതേ തുടര്‍ന്നാണ് സ്റ്റേഷനില്‍ നിന്ന് തൊണ്ടിമുതലുകള്‍ കണ്ടെടുത്ത സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അതേ സമയം കൊലപാതക കേസ് അന്വേഷിച്ചിരുന്ന കാഞ്ഞങ്ങാട് ഡിവൈഎസ്പി കുറ്റകരമായ അനാസ്ഥ കാണിച്ച പയ്യന്നൂര്‍ പോലീസില്ലാതെയും വിവരം അന്വേഷണ സംഘത്തിന് കൈമാറാതെ ലാഘവത്തോടെ കൈകാര്യം ചെയ്തതായാണ് അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്.ഡിവിഷന്‍ ഡിവൈഎസ്പിയെ നിത്യേന സ്‌റ്റേഷന്‍ കാര്യങ്ങള്‍ അറിയിക്കുക പതിവാണെങ്കിലും പ്രമാദമായ കേസിലെ തൊണ്ടിമുതലുകളായ പവിത്ര മോതിരവും താലിയും പയ്യന്നൂരില്‍ വില്‍ക്കാനെത്തിയ യുവാവ് മുങ്ങിയ സംഭവത്തെപറ്റി പോലീസ് അന്വേഷണം നടത്തിയിട്ടും അറിയിക്കാതിരുന്നത് കുറ്റകരമായ അനാസ്ഥയാണെന്നും റിപ്പോര്‍ട്ടിലുണ്ട്്. എന്നാല്‍ ഇക്കാര്യം മേലധികാരികളെ അറിയിക്കാതിരുന്നത് മനപ്പൂര്‍വ്വമല്ല എന്ന വിധത്തിലാണ് റിപ്പോര്‍ട്ട്. അതേ സമയം ചീമേനി കേസ് അന്വേഷണ ചുമതല ഉണ്ടായിരുന്ന കാഞ്ഞങ്ങാട് ഡിവൈഎസ്.പി കെ.ദാമോദരന്‍ പയ്യന്നൂര്‍ പോലീസ് കുറ്റകരമായ അനാസ്ഥയാണ് കാണിച്ചതെന്ന് ചൂണ്ടി കാട്ടി ഉത്തര മേഖല റേഞ്ച് ഐ.ജിക്ക്് കഴിഞ്ഞ ദിവസം നടപടിക്ക് ശുപാര്‍ശ ചെയ്തിരുന്നു.
പുലിയന്നൂരിലെ റിട്ട.അധ്യാപികയെ വെട്ടികൊലപ്പെടുത്തിയ ശേഷമാണ് വീട്ടില്‍ നിന്നും അക്രമികള്‍ സ്വര്‍ണാഭരണം കവര്‍ന്നത്. സംഭവത്തില്‍ തടയാനെത്തിയ അധ്യാപികയുടെ ഭര്‍ത്താവ് കളത്തേര കൃഷ്ണന്‍ മാസ്റ്റര്‍ക്കും(70) മാരകമായ മുറിവേറ്റിരുന്നു. ഈ സംഭവത്തില്‍ പ്രതികളെ പിടികൂടുന്നതില്‍ വന്ന കാലതാമസം പോലീസിന് പൊതുജനമധ്യേ അപകീര്‍ത്തിയുണ്ടാക്കിയിരുന്നു. കുറ്റവാളികളെ കണ്ടെത്താനാകാതെ പോലീസ് വട്ടം കറങ്ങുന്നതിനിടയിലാണ് അക്രമികളിലൊരാള്‍ തൊണ്ടിമുതല്‍ വില്‍ക്കുന്നതിനായി പയ്യന്നൂരിലെ ജ്വല്ലറിയിലെത്തിയത്. സംശയം തോന്നിയ ജ്വല്ലറിയുടമ ജനപ്രതിനിധിയുടെ സഹായത്തോടെ വിവരം പയ്യന്നൂര്‍ പോലീസ് കൈമാറിയിരുന്നു. ഇതിനിടയില്‍ സംശയം തോന്നിയ അക്രമി ഹോട്ടലില്‍ കയറി മുങ്ങി.
എന്നാല്‍ സിസിടിവി ചിത്രങ്ങള്‍ പരിശോധിച്ച പോലീസ് തൊണ്ടിമുതലുമായി പോയതല്ലാതെ സംഭവത്തെപറ്റി അന്വേഷണ ഉദ്യാഗസ്ഥര്‍ക്ക് വിവരം നല്‍കുകയോ പ്രതിയെ കണ്ടെത്താന്‍ ശ്രമിക്കുകയോ ചെയ്തിരുന്നില്ല. ഒടുവില്‍ കൊലയാളി സംഘത്തിലെ യുവാവിന്റെ പിതാവ് നല്‍കിയ സൂചന വെച്ചാണ് പോലീസ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മൂന്ന് ഡിവൈഎസ്പിയുടേയും രണ്ട് സിഐമാരുടേയും സാന്നിധ്യത്തിലാണ് പയ്യന്നൂര്‍ പൊലീസ് സ്‌റ്റേഷനില്‍ നിന്നും തൊണ്ടിമുതല്‍ കണ്ടെടുത്തത്. ഈ സംഭവം പോലീസിന് നാണക്കേടുണ്ടാക്കിയെന്ന് മാത്രമല്ല മാസങ്ങളോളം വിശ്രമമില്ലാതെ കഷ്ടപ്പെട്ട് ജോലി ചെയ്ത അന്വേഷണ സംഘത്തിന് കിട്ടേണ്ട പൊന്‍തൂവലാണ് ഇതുമൂലം നഷ്ടമായത്.
പ്രസ്തുത സംഭവത്തില്‍ കണ്ണൂര്‍ എസ്പിയുടെ നിര്‍ദേശ പ്രകാരം തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാല്‍ പയ്യന്നൂര്‍ എസ്എച്ച്ഒ എം.പി.ആസാദ്്, അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ എന്നിവരില്‍ നിന്നും മൊഴിയെടുത്ത ശേഷമാണ്് കഴിഞ്ഞ ദിവസം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കൊലപാതകവും കവര്‍ച്ചയും സംബന്ധിച്ച സംഭവത്തില്‍ കുറ്റപത്രം സമര്‍പിക്കാനിരിക്കേയാണ് പോലീസിന്റെ വീഴ്ചക്കെതിരെയുള്ള നടപടി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Payyannur, Kerala, News, Murder case, Crime, Criminal Case, Police, investigation-report, Janaki Murder: Investigation report submitted.
Powered by Info News For You

Comments
Post a Comment