പരാമാധികാരം ചീഫ് ജസ്റ്റിസിന് തന്നെ; സുപ്രീംകോടതി
ന്യൂഡല്‍ഹി: (www.kvartha.com 11.04.2018) സുപ്രീം കോടതിയിലെ പരാമാധികാരം ചീഫ് ജസ്റ്റിസിന് തന്നെയെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, എ.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ.ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് പ്രസ്തുത നിരീക്ഷണം. ചീഫ് ജസ്റ്റിസിന്റെ ബഞ്ചില്‍ രണ്ട് മുതിര്‍ന്ന ജഡ്ജിമാരെ ഉള്‍പ്പെടുത്തണമെന്ന് കാട്ടി ലഖ്‌നൗ സ്വദേശിയായ അശോക് പാണ്ഡെ സമര്‍പ്പിച്ച ഹര്‍ജി തള്ളികൊണ്ടായിരുന്നു സുപ്രീം കോടതിയുടെ പ്രസ്തുത പരാമര്‍ശം.
ഉന്നത കോടതികളുടെ ചുമതല ചീഫ് ജസ്റ്റിസിനെയാണ് ഭരണഘടന ഏല്‍പ്പിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസാണ് ഉന്നത കോടതികളുടെ തലവന്‍. കോടതി നടപടികള്‍ സുഗമമായി നടത്താന്‍ നിയോഗിക്കപ്പെട്ടയാളാണ് ചീഫ് ജസ്റ്റിസെന്നും കോടതി വ്യക്തമാക്കി.
നികുതി, ക്രിമിനല്‍, ഭൂമി, സേവനം തുടങ്ങിയവ കൈകാര്യം ചെയ്യാന്‍ പ്രത്യേകം ബഞ്ചുകള്‍ രൂപീകരിക്കണമെന്നും, ഭരണഘടനാ ബഞ്ചില്‍ മുതിര്‍ന്ന അഞ്ച് ജഡ്ജിമാര്‍ ഉണ്ടായിരിക്കണമെന്നുമായിരുന്നു അശോക് പാണ്ഡെ തന്റെ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. ജനുവരിയില്‍ കോടതി നടപടികള്‍ നിറുത്തിവെച്ച് സുപ്രീം കോടതിയിലെ നാല് മുതിര്‍ന്ന ന്യായാധിപന്‍മാര്‍ വാര്‍ത്താസമ്മേളനം വിളിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു പാണ്ഡെയുടെ ഹര്‍ജി.

Keywords: Can't Distrust Chief Justice, Plea "Scandalous", Says Supreme Court: 10 Facts,New Delhi, News, Judge, Press meet, Controversy, Trending, Kerala.
Powered by Info News For You

Comments
Post a Comment