അബുദാബി കെ.എം.സി.സി ക്രിക്കറ്റ് ഫെസ്റ്റ്: ഫൈറ്റെഴ്സ് ഇലവന്‍ മധൂരിന്റെ ജേഴ്സി പ്രകാശനം ചെയ്തു
കാസര്‍കോട് (www.evisionnews.co): അബുദാബി കെഎംസിസി കാസര്‍കോട് മണ്ഡലം സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ഫെസ്റ്റിലെ മധൂര്‍ കെഎംസിസിയുടെ ടീമായ ഫൈറ്റേഴ്സ് ഇലവന്‍ മധൂര്‍ ടീമിന്റെ ജേഴ്സി പ്രകാശനം ചെയ്തു. അഭിമാനകരമായ ഏഴുപതിറ്റാണ്ട് എന്ന ശീര്‍ഷകവുമായി പട്‌ള ശാഖ സംഘടിപ്പിച്ച സമ്മേളന പരിപാടിയില്‍ വെച്ച് മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ ചെര്‍ക്കളം അബ്ദുള്ള അബുദാബി കെഎംസിസി ജില്ലാ ട്രഷറര്‍ എച്ച്‌കെ അബ്ദുല്‍ റഹ്മാന്‍, അബുദാബി മധൂര്‍ പഞ്ചായത്ത് കെഎംസിസി ജനറല്‍ സെക്രട്ടറി അബ്ബാസ് മായിപ്പാടി എന്നിവര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു. യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ഹാരിസ് പട്‌ള, അഷ്‌റഫ് എടനീര്‍, ഇക്ബാല്‍, എംഎ മജീദ്, മധൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍ സംബന്ധിച്ചു.
Powered by Info News For You
Comments
Post a Comment