ശിവസേന പ്രാദേശിക നേതാവിനെ കൊന്ന് കത്തിച്ച കേസില്‍ ഭാര്യയും വാടക കൊലയാളിയും അറസ്റ്റില്‍; കൊലയ്ക്ക് കാരണം അവിഹിതം

മുംബൈ: (www.kvartha.com 26.04.2018) ശിവസേന പ്രാദേശിക നേതാവിനെ കൊന്ന് കത്തിച്ച കേസില്‍ ഭാര്യയും വാടക കൊലയാളിയും അറസ്റ്റില്‍. കൊലയ്ക്ക് കാരണം അവിഹിതം. സംഭവത്തില്‍ മൂന്നു പേര്‍ കൂടി ഇനിയും പിടിയിലാകാനുണ്ടെന്ന് പോലീസ് അറിയിച്ചു. ഷഹപൂര്‍ സ്വദേശിയായ ഷൈലേഷ് നിംസെ (43)യുടെ മൃതദേഹമാണ് പാതി കത്തിയ നിലയില്‍ ഭിവാണ്ഡിയിലെ ദേവ്‌ചോലെയില്‍ നിന്നും ഇക്കഴിഞ്ഞ ഏപ്രില്‍ 20ന് കണ്ടെത്തിയത്.

നിംസെയുടെ ഭാര്യ സാക്ഷി എന്ന വൈശാലി നിംസെ (34)യാണ് കൊല ആസൂത്രണം ചെയ്തത്. ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നറിഞ്ഞ സാക്ഷി അയാളെ വകവരുത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി ഒന്നര ലക്ഷം രൂപയ്ക്ക് വാടക കൊലയാളി പ്രമോദ് ലൂട്ടെ (32)യുമായി ക്വട്ടേഷന്‍ ഉറപ്പിച്ചു. ഷഹപുരില്‍ ശിവസേനയുടെ മുന്‍ അധ്യക്ഷനായിരുന്നു നിംസെ.

Shiv Sena leader’s murder case cracked; wife hired contract killer to eliminate husband over illicit affair, Mumbai, News, Crime, Criminal Case, Police, Husband, Arrest, Murder case, National

കൊലപാതകത്തില്‍ ലൂട്ടെയെ പോലീസ് നേരത്തെ പിടികൂടിയിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ ചുരുള്‍ അഴിഞ്ഞത്. സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് നിംസെയെ വകവരുത്തിയ ശേഷം ഗണേഷ്പുരിയില്‍ കൊണ്ടുപോയി തള്ളുകയായിരുന്നു.

നിംസെയുടെ അവിഹിതബന്ധത്തെ ചൊല്ലി കുടുംബത്തിനുള്ളില്‍ കലഹം പതിവായിരുന്നു. നിംസെ ഭാര്യയെ ഇക്കാര്യത്തെ ചൊല്ലി നിരന്തരം മര്‍ദിക്കുകയും ചെയ്തിരുന്നു. ഇതോടെ കാമുകിക്ക് വേണ്ടി നിംസെ തന്നെ ഉപേക്ഷിച്ചേക്കുമെന്നും സ്വത്തിലുള്ള അവകാശം ലഭിക്കില്ലെന്നും ഭയന്നാണ് ഈ കടുകൈ ചെയ്യാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് സാക്ഷി പറഞ്ഞു.

കൊലയ്ക്കുള്ള പദ്ധതി തയ്യാറാക്കിയതും സാക്ഷിയായിരുന്നു. ഇതിനായി ഏപ്രില്‍ 20ന് രാത്രി വീടിന്റെ വാതില്‍ പൂട്ടാതെ ഇവര്‍ കിടന്നു. ക്വട്ടേഷന്‍ സംഘത്തിന് വീടിനുള്ളില്‍ കടക്കാന്‍ വേണ്ടിയായിരുന്നു ഇത്. തുടര്‍ന്ന് അകത്തുകയറിയ ക്വട്ടേഷന്‍ സംഘം ബെല്‍റ്റ് ഉപയോഗിച്ച് നിംസെയെ ശ്വാസംമുട്ടിച്ച് കൊന്നു. തുടര്‍ന്ന് ഒരു കാറില്‍ എടുത്തുകൊണ്ട് പോയ മൃതദേഹം ദേവ്‌ചോലെയില്‍ കത്തിച്ച് ഉപേക്ഷിക്കുകയായിരുന്നുവെന്ന് പ്രതികള്‍ സമ്മതിച്ചതായി പോലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Shiv Sena leader’s murder case cracked; wife hired contract killer to eliminate husband over illicit affair, Mumbai, News, Crime, Criminal Case, Police, Husband, Arrest, Murder case, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?