വീട്ടമ്മ മരിച്ചത് നെഞ്ചിന്‍ കൂട് തകര്‍ന്ന് ആന്തരിക രക്തസ്രാവം ഉണ്ടായത് മൂലം; ഇടിച്ചുവീഴ്ത്തിയത് ടിപ്പര്‍ ലോറിയെന്ന് വിവരം, ഡ്രൈവര്‍ കസ്റ്റഡിയിലായതായി സൂചന

ബദിയടുക്ക: (www.kasargodvartha.com 26.04.2018) നെല്ലിക്കട്ടയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന സുഹറ (48)യുടെ മരണം നെഞ്ചിന്‍കൂട് തകര്‍ന്ന് ആന്തരിക രക്തസ്രാവമുണ്ടായതിനെ തുടര്‍ന്നാണെന്ന് പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക കണ്ടെത്തല്‍. സുഹറയെ ഇടിച്ചുവീഴ്ത്തിയത് ഒരു ടിപ്പര്‍ ലോറിയാണെന്ന് ദൃക്‌സാക്ഷി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ചെര്‍ളടുക്കയിലെ അബ്ദുല്‍ ഷരീഫ് എന്നയാളെ പോലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തതായി വിവരമുണ്ട്.

തിങ്കളാഴ്ചയാണ് സുഹറയെ റോഡരികില്‍ ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സഹോദരന്‍ എത്തുകയും തൊട്ടടുത്ത വീട്ടില്‍ കൊണ്ടുപോയി കഴുകി വസ്ത്രംമാറ്റി ചെങ്കളയിലെ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. അപ്പോഴേക്കും സുഹറ മരണപ്പെട്ടിരുന്നു. സുഹറയെ ആശുപത്രിയിലേക്കെത്തിക്കുന്നതിനു പകരം വീട്ടില്‍ കൊണ്ടുപോയത് ദുരൂഹതയ്ക്ക് കാരണമായിരുന്നു.

Badiyadukka, Kasaragod, Kerala, News, Death, Postmortem report, Police, Hospital, Natives, Suhara's death; Tipper driver in police custody.

പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടം നടത്തിയപ്പോഴാണ് നെഞ്ചുംകൂട് തകര്‍ന്ന് ആന്തരിക രക്തസ്രാവമുണ്ടായതായി കണ്ടെത്തിയത്. ഇതുകൂടാതെ ശരീരമാസകലം പരിക്കുകളുമുണ്ടായിരുന്നു. സംഭവത്തെ കുറിച്ച് വിദ്യാനഗര്‍ സി ഐ ബാബു പെരിങ്ങേത്താണ് അന്വേഷിച്ചുവരുന്നത്. മരണം സംബന്ധിച്ച് കൃത്യമായ അന്വേഷണം തന്നെയാണ് നടക്കുന്നതെന്നും എല്ലാ വിവരങ്ങളും ദിവസങ്ങള്‍ക്കുള്ളില്‍ പുറത്തുവരുമെന്നും സി ഐ ബാബു പെരിങ്ങേത്ത് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

Related News:
വീട്ടമ്മയെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മരണത്തില്‍ സംശയം, ദേഹത്ത് മുറിവേറ്റ പാടുകള്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Badiyadukka, Kasaragod, Kerala, News, Death, Postmortem report, Police, Hospital, Natives, Suhara's death; Tipper driver in police custody.
< !- S TART disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?