രണ്ടാം ക്ലാസുകാരന്റെ തൊണ്ടയില്‍ അദ്ധ്യാപകന്‍ ചൂരല്‍ വടി കുത്തിയിറക്കി

അഹമ്മദ് നഗര്‍: (www.kvartha.com 14.04.2018) കണക്ക് ക്രിയ ചെയ്യാത്തതിന് എട്ട് വയസുകാരന് ക്രൂര മര്‍ദ്ദനം. ചൂരല്‍ വടി വിദ്യാര്‍ത്ഥിയുടെ തൊണ്ടയിലേയ്ക്ക് കുത്തിയിറക്കിയ വിദ്യാര്‍ത്ഥി ഇപ്പോള്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. പിമ്പല്‍ഗാവൂണ്‍ ഗ്രാമത്തിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം നടന്നത്.

രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ റോഹന്‍ ഡി ജഞ്ജിറെയാണ് ക്രൂരതയ്ക്ക് ഇരയായത്. ചന്ദ്രകാന്ത് സോപന്‍ ഷിന്‍ഡെ എന്ന അദ്ധ്യാപകനാണ് പ്രതി. അദ്ധ്യാപകന്റെ ക്രൂരതയില്‍ കുട്ടിയുടെ സ്വനനാളത്തിനും അന്നനാളത്തിനും പരിക്കേറ്റു.

Teacher inserts wooden cane into Class 2nd student's throat for failing to solve a math problem

ചൂരല്‍ തൊണ്ട കീറി പുറത്ത് വരികയും രക്തം ചീറ്റുകയും ചെയ്തതോടെ ക്ലാസിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ ചിതറിയോടി. ഇത് കണ്ട് പ്രധാന അദ്ധ്യാപകനും മറ്റ് അദ്ധ്യാപകരും ക്ലാസിലേയ്ക്ക് ഓടിയെത്തി. ഉടനെ തന്നെ ഇവര്‍ റോഷനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

വിദ്യാര്‍ത്ഥിക്കിപ്പോള്‍ സംസാരിക്കാന്‍ കഴിയില്ല. പൂനെയിലെ ആശുപത്രിയില്‍ ഐസിയുവില്‍ ചികില്‍സയിലാണ് കുട്ടി.

സ്‌കൂള്‍ അധികൃതര്‍ അദ്ധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ മാതാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: The school authorities have suspended the teacher and a probe has been launched into the incident. The police have booked the accused on the complaint of the child's mother Sunita Janjire.

Keywords: National,Student, Cane


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?