ഹര്‍ത്താലിന് പിന്തുണയേറുന്നു; യൂത്ത് ലീഗും വെല്‍ഫയര്‍ പാര്‍ട്ടിയും ഐകദാര്‍ഢ്യം പ്രഖ്യാപിച്ചു; സഹകരിക്കില്ലെന്നറിയിച്ച കെ എസ് ആര്‍ ടി സി യും സ്വകാര്യ ബസ്സുടമകളും വ്യാപാരികളും വെട്ടിലാവുമോ? ഹര്‍ത്താലിനോടുള്ള ചിലരുടെ നിഷേധാത്മക നിലപാടിനു പിന്നില്‍ ദളിതുകളോടുള്ള ജാതീയ വിവേചനമാണ് പി കെ ഫിറോസ് ഫേസ്ബുക്കില്‍
തിരുവനന്തപുരം: (www.kvartha.com 08.04.2018) തിങ്കളാഴ്ച്ച കേരളത്തില്‍ ദളിത് സംഘടനകള്‍ പ്രഖ്യാപിച്ച ഹര്‍ത്താലിന് പിന്തുണയേറുന്നു. പി സി ജോര്‍ജ്ജിന്റെ ജനപക്ഷം പാര്‍ട്ടിക്കും ദളിത് ലീഗിനും പിന്നാലെ മുസ്ലിം യൂത്ത് ലീഗും വെല്‍ഫെയര്‍ പാര്‍ട്ടിയും ഹര്‍ത്താലിനു പിന്തുണയുമായി രംഗത്ത്. ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ യൂത്ത് ലീഗ് സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. ദലിത് കൂട്ടായ്മ ഏപ്രില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്ന ആഹ്വാനവുമായി വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലവും രംഗത്തെത്തി.
ഹര്‍ത്താലിന് പിന്തുണ കൂടിവരുന്ന സ്ഥിതിക്ക് ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന നിലപാട് സ്വീകരിച്ച കെ സെ് ആര്‍ ടി സിയും സ്വകാര്യ ബസ്സുടമകളും വ്യാപാരികളും വെട്ടിലായിരിക്കുകയാണ്.
ഹര്‍ത്താലിന് പിന്തുണ കൂടിവരുന്ന സ്ഥിതിക്ക് ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന നിലപാട് സ്വീകരിച്ച കെ സെ് ആര്‍ ടി സിയും സ്വകാര്യ ബസ്സുടമകളും വ്യാപാരികളും വെട്ടിലായിരിക്കുകയാണ്.
ഹര്‍ത്താലിനോടുള്ള ചിലരുടെ നിഷേധാത്മക നിലപാടിനു പിന്നില്‍ ദളിതുകളോടുള്ള ജാതീയ വിവേചനമാണ് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി കെ ഫിറോസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആഞ്ഞടിച്ചു. പ്രതിലോമകരമായ ഇത്തരം നിലപാടിനോട് ഒരിക്കലും യോജിക്കാനാവില്ലെന്നും ഫിറോസ് കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Thiruvananthapuram, News, Harthal, Youth League, Welfare Party, Facebook Post, PK Firos, Support Increasing For Harthal On Monday
Powered by Info News For You

Comments
Post a Comment