തനതുകലകളുടെ ആസ്വാദനക്ഷമത വിപുലമാകണം: മന്ത്രി

കാസര്‍കോട്: (www.kasargodvartha.com 12.04.2018) നമ്മുടെ സാംസ്‌കാരിക പൈതൃകത്തിന്റെ അടയാളങ്ങളായ തനതു കലകളുടെ ആസ്വാദനക്ഷമത വിപുലമായാല്‍ മാത്രമെ അവ ചര്‍ച്ച ചെയ്യപ്പെടുകയുളളുവെന്ന് ദേവസ്വം-ടൂറിസം വകുപ്പു മന്ത്രി കടകംപളളി സുരേന്ദ്രന്‍ പ്രസ്താവിച്ചു. ബിആര്‍ഡിസിയുടെ ആഭിമുഖ്യത്തില്‍ തച്ചങ്ങാട് നിര്‍മ്മിച്ച ബേക്കല്‍ കള്‍ച്ചറല്‍ സെന്റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

നാടന്‍കലകളുടെ ആസ്വാദനം നമ്മളേക്കാള്‍ വിദേശസ്ഞ്ചാരികളിലെത്തുമ്പോള്‍ അവ തേടി വരുന്നവരിലൂടെ അതിന്റെ സത്തയും നിലനില്‍ക്കുമെന്ന് മന്ത്രി പറഞ്ഞു. കെ കുഞ്ഞിരാമന്‍ എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പി കരുണാകരന്‍ എംപി മുഖ്യാതിഥിയായി പങ്കെടുത്തു. ജില്ലാകളക്ടര്‍ ജീവന്‍ ബാബു കെ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ഗൗരി, പളളിക്കര പഞ്ചായത്ത് പ്രസിഡന്റ് പി ഇന്ദിര, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ പി മുരളീധരന്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ സംസാരിച്ചു.

ബിആര്‍ഡിസി എംഡി ടി കെ മന്‍സൂര്‍ സ്വാഗതവും യു എസ് പ്രസാദ് നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Top-Headlines, Culture, Kadakampally Surendran's statement.< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?