മകള്‍ക്ക് ആസിഫയുടെ പേരിട്ടു; മാധ്യമപ്രവര്‍ത്തകന് സോഷ്യല്‍ മീഡിയയുടെ കൈയ്യടി

നീലേശ്വരം: (www.kasargodvartha.com 13.04.2018) മകള്‍ക്ക് ആസിഫയുടെ പേരിട്ട മാധ്യമപ്രവര്‍ത്തകന് സോഷ്യല്‍ മീഡിയയുടെ കൈയ്യടി. കഠുവ സംഭവത്തില്‍ മനുഷ്യമനസുകളില്‍ വേദനയുടെ വേലിയേറ്റം അലയടിക്കുമ്പോഴാണ് മകള്‍ക്ക് ആസിഫയുടെ പേര് നല്‍കി മാധ്യമപ്രവര്‍ത്തകന്‍ രംഗത്ത് വന്നത്. തന്റെ ഫേസ്ബുക്ക് പേജിലാണ് മകള്‍ക്ക് ആസിഫ എസ് രാജ് എന്ന് പേരിട്ട വിവരം നീലേശ്വരം സ്വദേശിയായ രജിത് റാം അറിയിച്ചത്.

മാതൃഭൂമി കണ്ണൂര്‍ യൂണിറ്റിലെ സബ് എഡിറ്ററാണ് രജിത്ത് റാം. രജിത്തിന്റെ പോസ്റ്റ് ഇതിനകം തന്നെ വൈറലായിരിക്കുകയാണ്. മരിച്ച കുട്ടിക്ക് ഐക്യദാര്‍ഢ്യമായാണ് മകള്‍ക്ക് ഈ പേരിട്ടതെന്ന് രജിത് റാം കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. സംഭവം നടന്ന കാശ്മീരിലടക്കം രജിത് റാമിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചര്‍ച്ചയാവുകയും ചെയ്തിട്ടുണ്ട്.

'പേരിട്ടു; അതെ, അതു തന്നെ. ആസിഫ എസ്.രാജ്. എന്റെ മോളാണവള്‍' എന്നാണ് രജിത് റാം ഫേസ്ബുക്കില്‍ കുറിച്ചത്. മകളുടെ ഫോട്ടോയും പോസ്റ്റിനോടൊപ്പം ചേര്‍ത്തിട്ടുണ്ട്. പോസ്റ്റിട്ട് ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ 25,000 ലൈകും 16,024 ഷെയറും പോസ്റ്റിന് ലഭിച്ചിട്ടുണ്ട്. ഫെബ്രുവരി നാലിനാണ് രജിതിന്റെ രണ്ടാമത്തെ മകള്‍ പിറന്നത്. മകള്‍ക്ക് പേരന്വേഷിച്ചു നടക്കുന്നതിനിടെയായിരുന്നു എട്ടു വയസ്സുകാരി പെണ്‍കുട്ടിക്കു നേരെയുള്ള ക്രൂരമായ അക്രമം കശ്മീരിലെ കഠുവയില്‍ അരങ്ങേറിയത്. അതാണ് മകള്‍ക്ക് അത്തരമൊരു പേരിടാന്‍ കാരണമെന്ന് രജിത് റാം പറയുന്നു.




  (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, journalists, Social-Media, Neeleswaram, Support, Daughter Name, Kashimir, Murder Girl, Asifa's name for Daughter; Journalist's FB post goes viral.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?