മക്ക മസ്ജിദ് സ്‌ഫോടനം; സ്വാമി അസീമാനന്ദയടക്കം എല്ലാ പ്രതികളേയും വെറുതേ വിട്ടു; പ്രതികള്‍ക്കെതിരെ നേരിട്ടുള്ള തെളിവുകളില്ലെന്ന് കോടതി; വിധി പഠിച്ച ശേഷം തുടര്‍ നടപടിയെന്ന് എന്‍ ഐ എ

ഹൈദരാബാദ്: (www.kvartha.com 16.04.2018) മക്ക മസ്ജിദ് സ്‌ഫോടനത്തില്‍ അഞ്ച് പ്രതികളേയും എന്‍ ഐ എ സ്‌പെഷ്യല്‍ കോടതി വെറുതേ വിട്ടു. പ്രതികള്‍ക്കെതിരെ നേരിട്ടുള്ള തെളിവുകളില്ലെന്നാണ് കോടതിയുടെ കണ്ടെത്തല്‍. അതേസമയം വിധി പ്രഖ്യാപനം പരിശോധിച്ച ശേഷം മേല്‍ നടപടി സ്വീകരിക്കേണ്ടതില്‍ തീരുമാനമെടുക്കുമെന്ന് എന്‍ ഐ എ വ്യക്തമാക്കി.

2007 മേയ് 18നുണ്ടായ സ്‌ഫോടനത്തില്‍ ഒന്‍പത് പേരാണ് കൊല്ലപ്പെട്ടത്. ജുമു അ പ്രാര്‍ത്ഥനയ്ക്കിടയിലായിരുന്നു സ്‌ഫോടനം. സ്‌ഫോടനത്തെ തുടര്‍ന്ന് മുസ്ലീങ്ങളായ ചില യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്ന് പള്ളി പരിസരത്ത് വിശ്വാസികള്‍ ഒത്തുകൂടി പ്രതിഷേധ പ്രകടനം നടത്തി. ഈ പ്രതിഷേധ പ്രകടനത്തിന് നേര്‍ക്ക് പോലീസ് നടത്തിയ വെടിവെപ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടിരുന്നു.

2007 ലെ അജ്മീര്‍ ദര്‍ഗ സ്‌ഫോടനം, 2008ലെ മലേഗാവ് സ്‌ഫോടനം, സം ജോത എക്‌സ്പ്രസ് സ്‌ഫോടനം തുടങ്ങിയ സ്‌ഫോടനങ്ങളോട് സാമ്യമുള്ളതിനാല്‍ തന്നെ മക്ക മസ്ജിദ് കേസ് ഏറ്റവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹിന്ദു ഭീകരസംഘടനകളുടെ പങ്ക് വ്യക്തമാക്കുന്നതായിരുന്നു ഈ സ്‌ഫോടനങ്ങള്‍ എല്ലാം തന്നെ.

National, Mecca Masjid Blast, NIA, Accused

കേസില്‍ 226 സാക്ഷികളേയും വിസ്തരിച്ചു. 411 രേഖകള്‍ പരിശോധിച്ചു. 10 പേരാണ് കേസില്‍ പ്രതികളായത്. ഇവര്‍ക്ക് ഹിന്ദു തീവ്രവാദ സംഘടനയുമായി ബന്ധമുള്ളതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. എട്ട് പേര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടത്.

കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ സുനില്‍ ജോഷിയെന്ന ആര്‍ എസ് എസുകാരന്‍ അന്വേഷണം നടക്കുമ്പോള്‍ കൊലചെയ്യപ്പെട്ടു. ആര്‍ എസ് എസ് പ്രവര്‍ത്തകരായ സന്ദീപ് വി ഡാംഗെ, രാമചന്ദ്ര കല്‍സഗ്ര എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്. ഇവര്‍ കൊല്ലപ്പെട്ടതായിരിക്കാം എന്ന് അഭ്യൂഹമുണ്ട്.

ശേഷിക്കുന്ന അഞ്ച് പേര്‍ ദേവേന്ദ്ര ഗുപ്ത, ലോകേഷ് ശാര്‍മ്മ, സ്വാമി അസീമാനന്ദ്, ഭരത് മോഹന്‍ ലാല്‍ രതേശ്വര്‍, രാജേന്ദ്ര ചൗധരി എന്നിവരാണ്. ഇവരെയാണ് കോടതി വെറുതെ വിട്ടത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: A total of 226 witnesses were examined during the trial and as many as 411 documents were exhibited. Eventually, 10 persons allegedly belonging to right-wing organisations were named as accused in the case. During examination 64 of them, including Lt Col Shrikant Purohit, turned hostile on 14 February 2018. Purohit claimed that his statement was never recorded, either by the CBI or NIA.

Keywords: National, Mecca Masjid Blast, NIA, Accused


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?