കാസര്‍കോട്ട് ശക്തമായ കാറ്റും മഴയിലും വ്യാപക നാശം; കോടികളുടെ നഷ്ടം, നിരവധി വീടുകള്‍ തകര്‍ന്നു, കാര്‍ഷിക വിളകള്‍ നശിച്ചു, വൈദ്യുതി ബന്ധം താറുമാറായി, റോഡ് ഗതാഗതം തടസപ്പെട്ടു
കാസര്‍കോട്: (www.kasargodvartha.com 20.04.2018) കാസര്‍കോടിന്റെ മലയോരത്തും മറ്റു പ്രദേശങ്ങളിലും വ്യാഴാഴ്ച വൈകീട്ടും രാത്രിയിലുമുണ്ടായ ശക്തമായ കാറ്റും മഴയിലും വ്യാപക നാശനഷ്്ടം സംഭവിച്ചു. മരങ്ങള്‍ വീണ് എട്ട് വീടുകള്‍ പൂര്‍ണമായും 14 വീടുകള്‍ ഭാഗികമായും തകരുകയും കാര്‍ഷിക വിളകള്‍ നശിക്കുകയും ചെയ്തു. വൈദ്യുതി ബന്ധം പൂര്‍ണമായും താറുമാറായി. റോഡ് ഗതാഗതവും പലയിടങ്ങളിലും തടസപ്പെട്ടു.
ബേഡഡുക്ക കുറ്റിക്കോല്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലും പുല്ലൂര്‍-പെരിയ പഞ്ചായത്തിലുമാണ് വ്യാപകമായ നാശനഷ്ടം സംഭവിച്ചത്. കാര്‍ഷികവിളകളായ തെങ്ങ്, കവുങ്ങ്, വാഴ, റബ്ബര്‍, പച്ചക്കറിത്തോട്ടം എന്നിവ നശിച്ചു. ബേഡഡുക്ക, മുന്നാട്, പള്ളത്തിങ്കാല്‍, കൊളത്തൂര്‍ എന്നിവിടങ്ങളിലെല്ലാം നാശനഷ്ടങ്ങള്‍ സംഭവിച്ചു. പള്ളത്തിങ്കാല്‍ മുതല്‍ ചട്ടഞ്ചാല്‍-കരിച്ചേരി വരെ മരങ്ങളും മറ്റും റോഡിലേക്ക് കടപുഴകി വീണതിനാല്‍ റോഡ് ഗതാഗതവും സ്്തംഭിച്ചിരുന്നു.
കൊളത്തൂര്‍, മുന്നാട്, ബേഡകം വില്ലേജുകളിലാണ് വ്യാപകമായ നാശനഷ്ടമുണ്ടായത്. ഇതില്‍ കൊളത്തൂരിലാണ് വലിയ നാശനഷ്ടമുണ്ടായത്. കൊളത്തൂര്‍ ഹൈസ്‌കൂളിന് പൂര്‍വ വിദ്യാര്‍ത്ഥികള്‍ നല്‍കിയ പ്രവേശന കവാടം പൂര്‍ണമായും തകര്‍ന്നു. കളിയാട്ടം നടക്കുന്ന പാടാര്‍കുളംകര ക്ഷേത്രത്തിന്റെ പന്തലും തകര്‍ന്നിട്ടുണ്ട്. ബേഡഡുക്ക പഞ്ചായത്തില്‍ മാത്രം ഒരു കോടിയോളം രൂപയുടെ നാശനഷ്ടമുണ്ടായതായി ബേഡഡുക്ക പഞ്ചായത്ത് പ്രസിഡന്റ് സി രാമചന്ദ്രന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
കലക്ടറുടെ നിര്‍ദേശ പ്രകാരം ആര്‍ഡിഒ അബ്ദു സമദ്, തഹസില്‍ദാര്‍, വില്ലേജ് ഓഫീസധികൃതര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് നാശനഷ്ടങ്ങള്‍ വിലയിരുത്തി. പുല്ലൂര്‍-പെരിയ പഞ്ചായത്തില്‍ നാശനഷ്ടമുണ്ടായ സ്ഥലവും അധികൃതര്‍ സന്ദര്‍ശിച്ചു. കാസര്‍കോട് ഹൊസ്ദുര്‍ഗ് താലൂക്കുകളിലായി പത്ത് വീടുകള്‍ തകര്‍ന്നതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അധികൃതര്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Rain, House, Road, Heavy rain in Kasargod; houses collapsed.
< !- START disable copy paste -->ബേഡഡുക്ക കുറ്റിക്കോല്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലും പുല്ലൂര്‍-പെരിയ പഞ്ചായത്തിലുമാണ് വ്യാപകമായ നാശനഷ്ടം സംഭവിച്ചത്. കാര്‍ഷികവിളകളായ തെങ്ങ്, കവുങ്ങ്, വാഴ, റബ്ബര്‍, പച്ചക്കറിത്തോട്ടം എന്നിവ നശിച്ചു. ബേഡഡുക്ക, മുന്നാട്, പള്ളത്തിങ്കാല്‍, കൊളത്തൂര്‍ എന്നിവിടങ്ങളിലെല്ലാം നാശനഷ്ടങ്ങള്‍ സംഭവിച്ചു. പള്ളത്തിങ്കാല്‍ മുതല്‍ ചട്ടഞ്ചാല്‍-കരിച്ചേരി വരെ മരങ്ങളും മറ്റും റോഡിലേക്ക് കടപുഴകി വീണതിനാല്‍ റോഡ് ഗതാഗതവും സ്്തംഭിച്ചിരുന്നു.
കൊളത്തൂര്‍, മുന്നാട്, ബേഡകം വില്ലേജുകളിലാണ് വ്യാപകമായ നാശനഷ്ടമുണ്ടായത്. ഇതില്‍ കൊളത്തൂരിലാണ് വലിയ നാശനഷ്ടമുണ്ടായത്. കൊളത്തൂര്‍ ഹൈസ്‌കൂളിന് പൂര്‍വ വിദ്യാര്‍ത്ഥികള്‍ നല്‍കിയ പ്രവേശന കവാടം പൂര്‍ണമായും തകര്‍ന്നു. കളിയാട്ടം നടക്കുന്ന പാടാര്‍കുളംകര ക്ഷേത്രത്തിന്റെ പന്തലും തകര്‍ന്നിട്ടുണ്ട്. ബേഡഡുക്ക പഞ്ചായത്തില്‍ മാത്രം ഒരു കോടിയോളം രൂപയുടെ നാശനഷ്ടമുണ്ടായതായി ബേഡഡുക്ക പഞ്ചായത്ത് പ്രസിഡന്റ് സി രാമചന്ദ്രന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
കലക്ടറുടെ നിര്‍ദേശ പ്രകാരം ആര്‍ഡിഒ അബ്ദു സമദ്, തഹസില്‍ദാര്‍, വില്ലേജ് ഓഫീസധികൃതര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് നാശനഷ്ടങ്ങള്‍ വിലയിരുത്തി. പുല്ലൂര്‍-പെരിയ പഞ്ചായത്തില്‍ നാശനഷ്ടമുണ്ടായ സ്ഥലവും അധികൃതര്‍ സന്ദര്‍ശിച്ചു. കാസര്‍കോട് ഹൊസ്ദുര്‍ഗ് താലൂക്കുകളിലായി പത്ത് വീടുകള്‍ തകര്‍ന്നതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അധികൃതര്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Rain, House, Road, Heavy rain in Kasargod; houses collapsed.
Powered by Info News For You

Comments
Post a Comment