ഏഴിമല നാവിക അക്കാദമിയിലെ മലിനജലം കിണറുകളിലേക്ക് വ്യാപിക്കുന്നു, പ്രക്ഷോഭങ്ങള്‍ നടത്താനൊരുങ്ങി നാട്ടുകാര്‍, ജില്ലാ കളക്ടര്‍ ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തും

പയ്യന്നൂര്‍:(www.kvartha.com 23/04/2018) നേവലിന്റെ മാലിന്യ പ്രശ്‌നത്തില്‍ ജില്ലാ കളക്ടര്‍ ജനപ്രതിനിധികളുമായി തിങ്കളാഴ്ച വൈകുന്നേരം നാലിന് ചര്‍ച്ച നടത്തും. രാമന്തളിയിലെ ജനവാസ കേന്ദ്രത്തിനോട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ഏഴിമല നാവിക അക്കാദമിയുടെ മാലിന്യ സംസ്‌കരണ പ്ലാന്റില്‍ നിന്നുള്ള മലിന ജലം കൂടുതല്‍ കിണറുകളിലേക്ക് വ്യാപിക്കുന്നതിനാല്‍ വീണ്ടും പ്രക്ഷോഭ സമരങ്ങള്‍ക്കുള്ള നീക്കം നടക്കുന്ന സാഹചര്യത്തിലാണ് ചര്‍ച്ച നടക്കുന്നത്.

കഴിഞ്ഞ ദിവസം ചേര്‍ന്ന ജന ആരോഗ്യ സംരക്ഷണ സമിതിയുടെ യോഗത്തില്‍ 26ന് വൈകുന്നേരം നാലിന് രാമന്തളിയില്‍ ബഹുജന പ്രകടനം നടത്തുന്നതിന് തീരുമാനിച്ചിരുന്നു. സി.കൃഷ്ണന്‍ എംഎല്‍എ ചെയര്‍മാനായുള്ള ജന സംരക്ഷണ സമിതിയുടെ യോഗം ഞായറാഴ്ച ചേര്‍ന്നിരുന്നു. ജില്ലാ കളക്ടര്‍ തിങ്കളാഴ്ച്ച ചര്‍ച്ചക്ക് വിളിച്ചിരിക്കുന്ന സാഹചര്യത്തില്‍ ചര്‍ച്ചയുടെ തീരുമാനങ്ങളറിഞ്ഞ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കാമെന്ന ധാരണയില്‍ യോഗം അവസാനിപ്പിക്കുകയായിരുന്നു. ചര്‍ച്ചക്ക് ശേഷം ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിന് ഇവരുടെ യോഗവും വിളിച്ചിട്ടുണ്ട്.

News, Payyannur, Kannur, Kerala, District Collector, Navel academy, Natives protest against Ezhimal navel academy

കഴിഞ്ഞ ആഴ്ച എട്ട് കിണറുകളില്‍ മലിനജലം കയറി ജലവിതാനം ഉയര്‍ന്നിരുന്നു. വേനല്‍ക്കാലങ്ങളില്‍ സാധാരണയായി വെള്ളം വറ്റാറുള്ള പ്രദേശത്തെ കിണറുകളില്‍ രണ്ടാള്‍ പൊക്കത്തില്‍ ജലവിതാനം ഉയര്‍ന്നു കിടക്കുകയാണ്. ശക്തമായ ഉറവകളിലൂടെയാണ് മലിനജലം കിണറുകളിലേക്ക് ഒഴുകി എത്തുന്നത്. ഇതേ തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ കഴിഞ്ഞ ദിവസംമൂന്ന് കിണറുകളിലെ വെള്ളം ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരുന്നു.

കഴിഞ്ഞ വര്‍ഷമാണ് വെള്ളത്തിന് നിറവ്യത്യാസവും രൂക്ഷമായ ഗന്ധവും അനുഭവപ്പെട്ടത്.ഇതേ തുടര്‍ന്ന് മൂന്ന് മാസങ്ങള്‍ നീണ്ടു നിന്ന സമരങ്ങള്‍ക്കൊടുവില്‍ നേവല്‍ അക്കാദമി മുന്നോട്ടുവെച്ച എട്ട് മാസത്തിനുള്ളില്‍ പ്രശ്‌നപരിഹാരമെന്ന ഒത്തുതീര്‍പ്പ് ഉടമ്പടി പ്രകാരം സമരം അവസാനിപ്പിക്കുകയായിരുന്നു.കാലാവധി പിന്നിട്ടിട്ടും വ്യവസ്ഥയില്‍ പറഞ്ഞിരുന്ന പരിഹാരമാര്‍ഗങ്ങള്‍ നടപ്പിലാക്കുന്നതിന് നേവല്‍ അക്കാദമി അധികൃതര്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് സമരസമിതി കോടതിയെ സമീപിച്ചിരുന്നു.

ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷം വീണ്ടും മലിനജലമെത്താന്‍ തുടങ്ങിയതോടെയാണ് ജനങ്ങളില്‍നിന്നും വീണ്ടും സമരങ്ങള്‍ക്കുള്ള നീക്കമുണ്ടായത്.അതിനിടയിലാണ് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച കണ്ണൂരില്‍ ചര്‍ച്ച നടക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Payyannur, Kannur, Kerala, District Collector, Navel academy, Natives protest against Ezhimal navel academy


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?