ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവതിക്കു നേരെ പീഡന ശ്രമം; യാത്രക്കാര്‍ കാഴ്ചക്കാരായി, ദൃശ്യങ്ങള്‍ പുറത്ത്

മുംബൈ: (www.kvartha.com 06.04.2018) ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവതിക്കു നേരെ പീഡന ശ്രമം. പുറത്തുവിട്ട ദൃശ്യങ്ങളില്‍ നിന്നും യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നത് തടയാന്‍ ശ്രമിക്കാതെ സഹയാത്രക്കാര്‍ നോക്കുകുത്തികളായി നില്‍ക്കുന്നതാണ് കാണാന്‍ കഴിയുന്നത്. തൊട്ടടുത്ത കമ്പാര്‍ട്‌മെന്റില്‍ ഗാര്‍ഡ് ഉണ്ടായിരുന്നെങ്കിലും യുവതിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കാതെ കാഴ്ചക്കാരനാവുകയായിരുന്നുവെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.

താനെയില്‍ നിന്ന് ഛത്രപതി ശിവജി ടെര്‍മിനല്‍സിലേക്കു പോയ ലോക്കല്‍ ട്രെയിനില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. സഹയാത്രികന്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

Woman molested in Mumbai's local train, accused arrested, Mumbai, News, Video, Molestation, Train, Passengers, Crime, Criminal Case, National

താനെയില്‍ നിന്ന് ഛത്രപതി ശിവജി ടെര്‍മിനലിലേക്ക് പോയ ട്രെയിനിലെ ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി നീക്കിവച്ച കമ്പാര്‍ട്ട്‌മെന്റിലായിരുന്നു പീഡനശ്രമം അരങ്ങേറിയത്. ഇതില്‍ യാത്ര ചെയ്തിരുന്ന യുവതിയെ മറ്റു യാത്രക്കാര്‍ക്കു മുന്‍പില്‍ വെച്ച് അക്രമി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സഹയാത്രക്കാരില്‍ ഒരാള്‍ പകര്‍ത്തുകയും പോലീസിനു കൈമാറുകയുമായിരുന്നു. എന്നാല്‍ 90ശതമാനം അംഗവൈകല്യമുള്ള വ്യക്തിയായതിനാല്‍ തനിക്ക് ആ യുവതിയെ സഹായിക്കാനായില്ലെന്നും സഹയാത്രികന്‍ പറയുന്നു.

കുര്‍ളയില്‍ നിന്ന് ട്രെയിന്‍ പുറപ്പെട്ടപ്പോള്‍ മുതല്‍ ആക്രമണം തുടങ്ങിയിരുന്നുവെന്നും ലേഡീസ് കമ്പാര്‍ട്‌മെന്റിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരനോട് അപായച്ചങ്ങല മുഴക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അയാള്‍ പ്രതികരിച്ചില്ലെന്നും ദൃക്‌സാക്ഷി പറഞ്ഞു.

അതേസമയം ദൃശ്യങ്ങളില്‍ നിന്നും പെണ്‍കുട്ടി പീഡനശ്രമത്തെ ചെറുക്കാന്‍ കഠിനപ്രയത്‌നം തന്നെ ചെയ്തുവെന്ന് മനസിലാക്കാം. എന്നാല്‍ വഴുതിപ്പോയ ഇരയെ പെട്ടെന്ന് ചാടിപ്പിടിച്ച് വരുതിയിലാക്കാന്‍ ശ്രമിക്കുന്ന അക്രമിയേയും കാണാം.

Keywords: Woman molested in Mumbai's local train, accused arrested, Mumbai, News, Video, Molestation, Train, Passengers, Crime, Criminal Case, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?