ജൂനിയര്‍ ഷട്ടില്‍ ടൂര്‍ണ്ണമെന്റ്: ഷുഹൈബ്- നബീല്‍ സഖ്യം ജേതാക്കള്‍


എരിയാല്‍ (www.evisionnews.co): എം.എസ്.എഫ് എരിയാല്‍ പത്താം വാര്‍ഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുസ്ലിം ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് സമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് തലത്തില്‍ സംഘടിപ്പിച്ച ജൂനിയര്‍ ഷട്ടില്‍ ടൂര്‍ണ്ണമന്റില്‍ അനസ്- തന്‍സീം സഖ്യത്തെ പരാജയപ്പെടുത്തി ഷുഹൈബ്- നബീല്‍ സഖ്യം ജേതാക്കളായി. 

എരിയാല്‍ അക്കര ജിസ്തിയ ഗ്രൗണ്ടില്‍ നടന്ന ടൂര്‍ണ്ണമെന്റ് എംഎസ്എഫ് പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡണ്ട് ഹംറാസ് എരിയാലിന്റെ അധ്യക്ഷതയില്‍ ജിദ്ദ കെ.എം.സി.സി കാസര്‍കോട് മണ്ഡലം മുന്‍ ട്രഷറര്‍ ജാഫര്‍ അക്കര ഉദ്ഘാടനം ചെയ്തു. എംഎസ്എഫ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് സവാദ് മൊഗര്‍ മുഖ്യാതിഥിയായെത്തി വിജയികള്‍ക്ക് ജിസിസി കെഎംസിസി അംഗം അബ്ദുല്‍ റഹ്മാന്‍ ട്രോഫികള്‍ സമ്മാനിച്ചു.

കെ.ബി കുഞ്ഞാമു, എപി ജാഫര്‍, എകെ ഷാഫി, സുലൈമാന്‍, അസൈനാര്‍ കുളങ്കര, അബു നവാസ്, ഇര്‍ഫാന്‍ കുന്നില്‍, മന്‍സൂര്‍ അക്കര, ഷംസു മാസ്‌കൊ, ഷംസു എരിയാല്‍, കെബി മുനീര്‍, ഷക്കീല്‍, മുസ്തു എരിയാല്‍, ഷാഫി ബളളീര്‍, ഇബ്രാഹിം, റിയാസ്, മുബീന്‍, ഹാരിസ് എരിയാല്‍, ഇഷാത്, റിസാന്‍, തന്‍സീം, റാഹിഫ്, റിഫാസ്, ലുഖ്മന്‍, ജസീല്‍, അഹ്ദല്‍, സഹീദ്, റിയാസ്, ഹനാന്‍ സംസാരിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?