പ്രതിമാ വിവാദം: യൂത്ത് കോണ്‍ഗ്രസും, ജനശക്തി ആക്ഷന്‍ കൗണ്‍സിലും ആശാന്‍ സ്മാരകത്തിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി

തിരുവനന്തപുരം: (www.kvartha.com 05.04.2018) കുമാരനാശാന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ കുമാരനാശാന്റെ പ്രതിമ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടും ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സമീപത്തുള്ള സ്വകാര്യവസ്തുക്കള്‍ ഗവണ്‍മെന്റ് ഉത്തരവിലൂടെ നാഷണല്‍ ഇന്റ്റിറ്റിയൂട്ടിന്റെ വികസനത്തിനുവേണ്ടി ഗവണ്‍മെന്റ് ഉത്തരവ് ഉണ്ടായിട്ടും ഒരാഴ്ചക്ക് മുന്‍പ് ചില സ്വകാര്യ ഭൂ ഉടമകള്‍ ഭൂമി ഭൂമാഫിയകള്‍ക്ക് നല്‍കുകയുണ്ടായി. ഇതിനെതിരെയാണ് യൂത്ത് കോണ്‍ഗ്രസ് മംഗലപുരം മണ്ഡലം കമ്മിറ്റിയുടേയും ജനശക്തി ആക്ഷന്‍ കൗണ്‍സിലിന്റേയും ആഭിമുഖ്യത്തില്‍ മാര്‍ച്ചും ധര്‍ണയും നടത്തിയത്.

1997ല്‍ കേരളത്തിലെ സുപ്രസിദ്ധ ശില്‍പി കാനായി കുഞ്ഞിരാമന്‍ കുമാരനാശാന്റെ പ്രതിമ മെറ്റീരിയല്‍സ് നല്‍കിയാല്‍ സൗജന്യമായി പണിചെയ്തുനല്‍കാമെന്ന് കുമാരനാശാന്‍ സ്മാരക മാനേജ്‌മെന്റ് കമ്മിറ്റി മിനുട്‌സില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിമ നിര്‍മാണവും, ഭൂമി വില്‍ക്കലുമായി കുമാരനാശാന്‍ ദേശീയ സാംസ്‌കാരിക നിലയത്തിന് നഷ്ടം സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിനുത്തരവാദികളായവരുടെ പേരില്‍ നടപടി സ്വീകരിക്കണമെന്ന് മാര്‍ച്ച് ഉദ് ഘാടനം ചെയ്തുകൊണ്ട് കെ പി സി സി അംഗം എം എ ലത്തീഫ് ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു.

Statue March at Thiruvananthapuram, Thiruvananthapuram, News, Inauguration, KPCC, Controversy, Kerala

പ്രതിമ നിര്‍മാണവുമായി ബന്ധപ്പെട്ട് 2700കിലോ ഗ്രാം ലോഹവും പത്ത് ലക്ഷം രൂപയും ഇതുവരെ ചിലവായതായി മനസ്സിലാക്കുന്നു. കുമാരനാശാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് കേരളത്തിലെയും ഇന്ത്യയിലേയും ജനങ്ങള്‍ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മഹാകവി കുമാരനാശാന്റെ പേരില്‍ സ്ഥാപിതമായതാണ്. അതിനെ കളങ്കം ചാര്‍ത്താന്‍ ശ്രമിക്കുന്ന ഏത് ഛിദ്ര ശക്തികളേയും ചെറുക്കുമെന്ന് എം എ ലത്തീഫ് പറഞ്ഞു.

മാര്‍ച്ചും ധര്‍ണയും കെ പി സി സി അംഗം എം എ ലത്തീഫ് ഉദ് ഘാടനം ചെയ്തു. നിസാമുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ഗസിയാം സ്വാഗതം പറഞ്ഞു. മുന്‍ ആശാന്‍ സ്മാരക സെക്രട്ടറി വക്കം സുകുമാരന്‍ മുഖ്യ പ്രഭാഷണം നടത്തി. ഇളമ്പ ഉണ്ണികൃഷ്ണന്‍, അജയരാജ് ബി സി , ജി ആര്‍ ജിത് കുമാര്‍, എം എം സാലി, മുനീര്‍, നാസര്‍ എ, സന്‍ജു, നിതിന്‍, രമണി വസുന്ധരന്‍, ജെ എം അഹമ്മദാലി, പി അബ്ദുള്‍ അസീസ്, എന്‍ ഉണ്ണികൃഷ്ണന്‍, മാക്‌സ് വെല്‍, കമാല്‍, ബൈജു, പിങ്കുകൃഷ്ണന്‍, ഷാനവാസ്, ബിധു എന്നിവര്‍ പ്രസംഗിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Statue March at Thiruvananthapuram, Thiruvananthapuram, News, Inauguration, KPCC, Controversy, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?