ജ്യോതിരാദിത്യ സിന്‍ഡ്യയെ പിന്നിലാക്കി കമല്‍നാഥ്; മദ്ധ്യപ്രദേശില്‍ രാഹുല്‍ ഗാന്ധി കമല്‍ നാഥിനൊപ്പം

ന്യൂഡല്‍ഹി: (www.kvartha.com 26.04.2018) യുവാക്കളെ പാര്‍ട്ടി നേതൃസ്ഥാനങ്ങളിലേയ്ക്ക് തിരഞ്ഞെടുക്കുന്ന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മദ്ധ്യപ്രദേശില്‍ നയം മാറ്റുന്നു. ഗ്വാളിയോര്‍ യുവ രാജാവ് ജ്യോതിരാദിത്യ സിന്‍ഡ്യയുടെ പേരും കമല്‍ നാഥിന്റെ പേരുമാണ് മദ്ധ്യപ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ഉയര്‍ന്ന് വന്നത്. അടുത്ത വര്‍ഷം സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കോണ്‍ഗ്രസ് പ്രസിഡന്റാകുന്നയാള്‍ തന്നെയാകും മദ്ധ്യപ്രദേശില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി.

രാഹുല്‍ ഗാന്ധിയുടെ ഇഷ്ടഭാജനമായ ജ്യോതിരാദിത്യ സിന്‍ഡ്യയെ പിന്തള്ളി ഇത്തവണ 71 കാരനായ കമല്‍നാഥ് ആണ് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വരിക. സോണിയ ക്യാമ്പിലെ നിരവധി നേതാക്കള്‍ കമല്‍ നാഥിനെ പിന്തുണച്ച് മുന്നോട്ട് വന്നതും പാര്‍ട്ടിയിലെ ശക്തനായ നേതാവ് ദിഗ് വിജയ് സിംഗ് കമല്‍നാഥിന്റെ പേര് മുന്നോട്ടുവെച്ചതും രാഹുലിനെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചുവെന്നാണ് റിപോര്‍ട്ട്.

Rahul, Scindia, Kamal Nath

ഛിന്ദ്വരയില്‍ നിന്ന് ഒന്‍പത് തവണ വിജയിച്ച് പാര്‍ലമെന്റിലേയ്‌ക്കെത്തിയ നേതാവാണ് കമല്‍ നാഥ്. ദിഗ് വിജയ് സിംഗിന്റെ പിന്തുണ കൂടാതെ കമല്‍ നാഥിന്റെ പ്രായവും രാഹുല്‍ ഗാന്ധി പരിഗണിച്ചുവെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.

71 വയസ് വരെ പാര്‍ട്ടിക്കൊപ്പം നിലകൊണ്ട നേതാവിന് ഒരു അവസരം കൂടി നല്‍കുകയാണ് രാഹുല്‍ ഗാന്ധി ഈ തീരുമാനത്തിലൂടെ. സജീവ രാഷ്ട്രീയത്തില്‍ നിന്നും പിന്മാറുന്നതിന് മുന്‍പേ മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് എത്താന്‍ അദ്ദേഹത്തിനാകുമെങ്കില്‍ ആകട്ടെ എന്ന നിലപാടും രാഹുല്‍ ഗാന്ധി സ്വീകരിച്ചു. ഏപ്രില്‍ 29ന് നടക്കുന്ന ജന അക്രോഷ് റാലിയില്‍ ഇത് സംബന്ധിച്ച് ഔദ്യോഗീക പ്രഖ്യാപനമുണ്ടാകും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: It's now a settled affair that veteran Congress leader Kamal Nath will head the party in Madhya Pradesh in the run-up to the state elections due this year.

Keywords: National, Politics, Congress, Rahul Gandhi





Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?