മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് മുനിസിപ്പല്‍ സമ്മേളനത്തിന് തുടക്കമായി

കാസര്‍കോട് (www.evisionnews.co): ഫാസിസത്തിനെതിരെ മതേതര പ്രതിരോധം എന്ന പ്രമേയത്തില്‍ നടക്കുന്ന മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് മുനിസിപ്പല്‍ സമ്മേളനത്തിന് തുടക്കമായി. സമ്മേളനം നടക്കുന്ന അണങ്കൂര്‍ മര്‍ഹൂം ഹമീദലി ഷംനാട് നഗറി മുസ്ലിം ലീഗ് മുനിസിപ്പല്‍ പ്രസിഡണ്ട് വി.എം മുനീര്‍ പതാക ഉയര്‍ത്തി.

സമ്മേളനത്തിന് മുന്നോടിയായുള്ള പ്രകടനം ഉച്ചക്ക് ശേഷം മൂന്നുമണിക്ക് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് ആരംഭിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം സാദിഖലി, അഡ്വ. കെ.എന്‍.എ ഖാദര്‍ എം.എല്‍.എ, യൂത്ത് ലീഗ് ദേശീയ സമിതി അംഗം ഷിബു മീരാന്‍ പ്രഭാഷണം നടത്തും. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം.സി ഖമറുദ്ധീന്‍, ജനറല്‍ സെക്രട്ടറി എ. അബ്ദുള്‍ റഹ്മാന്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, പി.ബി അബ്ദുള്‍ റസാഖ് എം.എല്‍.എ, ടി.ഇ അബ്ദുല്ല, എ.എം കടവത്ത് അടക്കമുള്ള നേതാക്കള്‍ സംബന്ധിക്കും.

പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, മൊയ്തീന്‍ കൊല്ലമ്പാടി, ഖാലിദ് പച്ചക്കാട്, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, കെ.എം ബഷീര്‍, എ.എ അസീസ്, ഹമീദ് ബെദിര, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, സഹീര്‍ ആസിഫ്, അജ്മല്‍ തളങ്കര, ഹാരിസ് ബെദിര, റഷീദ് തുരുത്തി, നൗഫല്‍ തായല്‍, ജലീല്‍ തുരുത്തി, മൊയ്തീന്‍ കുഞ്ഞി കെ.കെ പുറം, റഷീദ് ഗസാലി നഗര്‍, സി.എ അബ്ദുല്ല കുഞ്ഞി ഹാജി, യാസീന്‍ അബ്ദുല്ല, മുഹമ്മദ് ബേഡകം, ടി.എം കരീം, ഫൈസല്‍ പടിഞ്ഞാര്‍, സിദ്ധീഖ് ചക്കര , റിയാസ് കൊല്ലമ്പാടി, റസാഖ് ഹാജി ബെദിര, സൈനുദ്ധീന്‍ തുരുത്തി, എന്‍.എം സിദ്ധീഖ്, ബി.എച്ച് മുഹമ്മദ് കുഞ്ഞി, അബൂബക്കര്‍ ഹാജി കൊല്ലമ്പാടി, ഹബീബ് തുരുത്തി സംബന്ധിച്ചു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?