റേഡിയോ ജോക്കിയുടെ കൊല: മുഖ്യപ്രതി ഓച്ചിറ സ്‌കൈലാബ് ജംഗ്ഷനിലെ സാലിഹ് ബിന്‍ ജലാല്‍; ക്വട്ടേഷന്‍ നല്‍കിയത് ഖത്തര്‍ വ്യവസായി

തിരുവനന്തപുരം: (www.kvartha.com 04.04.2018) റേഡിയോ ജോക്കിയായിരുന്ന മടവൂര്‍ പടിഞ്ഞാറ്റേല ആശാനിവാസില്‍ രാജേഷ് കുമാറിനെ (34) കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയുടെ പേര് വെളിപ്പെടുത്തി പോലീസ് . കൊലപാതകം നടന്ന് ഒരാഴ്ചയ്ക്കുശേഷമാണ് പോലീസ് ഇയാളുടെ പേര് പുറത്തുവിടുന്നത്. ഓച്ചിറ സ്‌കൈലാബ് ജംഗ്ഷനിലെ സാലിഹ് ബിന്‍ ജലാല്‍ ആണ് പ്രതിയെന്നാണ് പോലീസിന്റെ വെളിപ്പെടുത്തല്‍. അലിഭായി എന്നാണ് സുഹൃത്തുക്കള്‍ക്കിടയില്‍ ഇയാള്‍ അറിയപ്പെടുന്നത്.

അതേസമയം സാലിഹിന്റെ സംഘത്തിന് ക്വട്ടേഷന്‍ കൊടുത്തത് ഖത്തറിലെ രാജേഷിന്റെ പരിചയക്കാരിയായ യുവതിയുടെ ഭര്‍ത്താവും വ്യവസായിയുമായ ഓച്ചിറ നായമ്പരത്ത് വീട്ടില്‍ സത്താര്‍ ആണെന്നുമാണ് പോലീസിന്റെ കണക്കു കൂട്ടല്‍. യുവതിയുടെ ഭര്‍ത്താവിന്റെ ജിംനേഷ്യത്തിലെ ട്രെയിനറാണ് സാലിഹ്. തന്റെ ഭാര്യയുമായി ബന്ധമുള്ള രാജേഷിനെ വകവരുത്തുക തന്നെയായിരുന്നു സത്താറിന്റെ ലക്ഷ്യം. ഇതിനായി എന്തിനുംപോന്ന സാലിഹിനെ കൂട്ടുപിടിക്കുകയായിരുന്നു. സാലിഹാണ് തന്റെ പരിചയക്കാരനായ കായംകുളം സ്വദേശി അപ്പുണ്ണിയുടെ സഹായത്തോടെ രണ്ടുപേരെ കൂടി സംഘത്തില്‍ ഉള്‍പ്പെടുത്തിയത്.

Radio jockey Rajesh murder case; accused identified, Thiruvananthapuram, News, Trending, Murder case, Business Man, Friends, Missing, Police, Family, Kerala

കായംകുളം സ്വദേശികളായ രണ്ടുപേര്‍ നാട്ടില്‍തന്നെ ഒളിവിലാണെന്നാണ് പോലീസിന്റെ നിഗമനം. എന്നാല്‍, അപ്പുണ്ണി ചെന്നൈയില്‍ സഹോദരിയുടെ വീട്ടിലെത്തിയശേഷം മുങ്ങിക്കളഞ്ഞു. അതേസമയം സാലിഹ് ഖത്തറില്‍ എത്തിയതായും പോലീസ് സ്ഥിരീകരിച്ചു. സാലിഹിനും സത്താറിനുമായി പോലീസ് പുറത്തിറക്കിയ ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഖത്തര്‍ പോലീസിന് കൈമാറി. ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമം ഡി.ജി.പി തലത്തില്‍ തുടങ്ങിയിട്ടുണ്ട്. ഇരുവരുടെയും ഓച്ചിറയിലെ വീടുകളിലെത്തിയ പോലീസ് കുടുംബാംഗങ്ങള്‍ക്ക് ഇവരുടെ ഫോട്ടോകള്‍ കാണിച്ച് തിരിച്ചറിഞ്ഞിട്ടുണ്ട്.

ഓച്ചിറയിലെ സാധു കുടുംബത്തിലെ അംഗങ്ങളായിരുന്നു സത്താറും സാലിഹും. ഏതാനും വര്‍ഷം മുമ്പ് ഗള്‍ഫിലെത്തിയതോടെയാണ് ഇരുവരുടെയും ജീവിതം മെച്ചപ്പെട്ടു തുടങ്ങിയത്. നാട്ടില്‍ ഡ്രൈവറായിരുന്ന സത്താര്‍ പതിനഞ്ച് വര്‍ഷം മുമ്പാണ് ഡ്രൈവര്‍ വിസയില്‍ ഗള്‍ഫില്‍ ജോലിക്കെത്തിയത്. സ്‌കൂളില്‍ ഡ്രൈവറായി ജോലിനോക്കുന്നതിനിടെയാണ് അവിടെ നൃത്താധ്യാപികയായിരുന്ന ആലപ്പുഴ തുമ്പോളി സ്വദേശിനിയായ ക്രിസ്റ്റ്യന്‍ യുവതിയുമായി അടുപ്പത്തിലാകുന്നത്. തുടര്‍ന്ന് ഇരുവരും വിവാഹം കഴിച്ചു. വിവാഹത്തോടെ യുവതി മതം മാറുകയും ചെയ്തു.

വിവാഹശേഷവും ഇരുവരും ഗള്‍ഫില്‍തന്നെ തുടര്‍ന്നു. ഇരുവര്‍ക്കും ജോലിയുള്ളതും നൃത്താധ്യാപികയെന്ന നിലയില്‍ പുറത്ത് പരിശീലനത്തിന് പോയി നേടുന്ന പണവും കൂടിവന്നതോടെ ജീവിതത്തിന്റെ സ്വഭാവം തന്നെ ഇരുവരും മാറ്റി. നാട്ടില്‍ പലയിടത്തും ആഢംബര വീടുകളും വസ്തുക്കളും വാങ്ങിക്കൂട്ടിയ ഇവര്‍ ഗള്‍ഫില്‍ ജിംനേഷ്യമുള്‍പ്പെടെയുള്ള ബിസിനസ് ശൃംഖലകളും പടുത്തുയര്‍ത്തി. ദമ്പതികള്‍ക്ക് രണ്ട് പെണ്‍കുട്ടികളുണ്ട്.

അതിനിടെ, യുവതി റേഡിയോ ജോക്കിയായ രാജേഷുമായി പരിചയത്തിലായി. ഇത് യുവതിയുടെ കുടുംബ ബന്ധത്തില്‍ ഉലച്ചിലുകളുണ്ടാക്കി. രാജേഷുമായുള്ള അമിതമായ അടുപ്പവും സൗഹൃദവും സത്താര്‍ വിലക്കിയെങ്കിലും യുവതി പിന്‍മാറാന്‍ കൂട്ടാക്കിയില്ല. ഇതേചൊല്ലി ഇരുവരും നിരന്തരം വഴക്കായതോടെ യുവതി സത്താറുമായി ബന്ധം പിരിയാന്‍ തീരുമാനിച്ചു. തുടര്‍ന്ന് രാജേഷിന് ഗള്‍ഫില്‍ വച്ച് ഭീഷണിയുണ്ടായി. അതോടെയാണ് രണ്ട് വര്‍ഷം മുമ്പ് രാജേഷ് പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയത്.

രണ്ട് പെണ്‍കുട്ടികളെയും തന്നെയും ഉപേക്ഷിച്ച് ഭാര്യ രാജേഷുമായി സൗഹൃദം തുടരുന്നതിലുള്ള പകയാണ് രാജേഷിനെ വകവരുത്താന്‍ സത്താറിനെ പ്രേരിപ്പിച്ചതെന്നാണ് പോലീസിന്റെ നിഗമനം. നാട്ടില്‍ ജിംനേഷ്യത്തില്‍ ട്രെയിനറായ സാലിഹ് നാലുവര്‍ഷം മുമ്പാണ് ഖത്തറില്‍ സത്താറിന്റെ ജിംനേഷ്യത്തില്‍ ജോലിക്കെത്തിയത്. നാട്ടുകാരനെന്നതിലുപരി ജ്യേഷ്ഠ തുല്യനായാണ് സാലിഹ് സത്താറിനെ കണ്ടിരുന്നത്. സത്താറിന്റെ കുടുംബ ജീവിതം തകര്‍ന്നതില്‍ സാലിഹിനും മറ്റ് സുഹൃത്തുക്കള്‍ക്കും രാജേഷിനോട് ദേഷ്യമുണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Radio jockey Rajesh murder case; accused identified, Thiruvananthapuram, News, Trending, Murder case, Business Man, Friends, Missing, Police, Family, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?