എന്താണ് ഇവിടെ നടക്കുന്നത് !
അസ്ലം മാവില
(www.kvartha.com 16.04.2018) ഹേയ്, ഇന്ത്യയില്‍ എന്താ നടന്ന് കൊണ്ടിരിക്കുന്നത്? ഇതാണ് രാജനീതിയെങ്കില്‍ ഇവരെ ഇമ്മാതിരി ക്യൂ നിന്ന്, വോട്ട് രേഖപ്പെടുത്തി തെരഞ്ഞെടുത്ത് അയക്കണോ? ഇരക്ക് പകരം വേട്ടക്കാരനോടൊപ്പം നില്‍ക്കാന്‍. ചെറിയ പെണ്‍കുട്ടികള്‍ക്ക് വരെ ഭാരതത്തില്‍ രക്ഷയില്ലാതായെന്നോ ? കാമവെറിക്ക്ഇത്രയും ക്രൂരമുഖം വന്നു തുടങ്ങിയോ ?
അച്ഛന്‍, മകന്‍, മരുമകന്‍ ഇവരൊക്കെ കൂടി എട്ടു വയസ്സ് മാത്രമുള്ള ഒരു ആട്ടിടയപെണ്ണിനെ മാറിമാറി പിച്ചിച്ചീന്തുക! അതും എന്നും കാണുന്ന, ഒരു നാടോടി പെണ്‍കുട്ടിയെ! പരിപാവനമെന്ന് കരുതപ്പെടുന്ന ആരാധാനലയം ആ നീചവൃത്തിക്ക് വേണ്ടി ഇവര്‍ ദുരുപയോഗം ചെയ്യുക! ഒരാഴ്ചയിലധികം വേദന തിന്നും സഹിച്ചും ആ പെണ്‍കൊടി ശാന്തിഗേഹത്തില്‍ ബന്ധിയാക്കപ്പെട്ട് രക്ഷിക്കാന്‍ ആരുമില്ലാതെ മരണവേദന അനുഭവിച്ചു കഴിയുക! ഒപ്പം,ഇതൊക്കെ അറിഞ്ഞ് കാക്കിയുടെ മറവില്‍ ഒരു നിയമപാലകന്‍, ഇരയ്ക്ക് സംരക്ഷണം നല്‍കുന്നതിന് പകരം അവന്റെ കാമവും സമുദായബദ്ധവൈരവും തീര്‍ക്കാന്‍ മൃതപ്രായമായ ആ പിഞ്ചു പൈതലിനെ നിഷ്‌ക്കരുണം കാമവെറിക്കുപയോഗിക്കുക! എല്ലാം കഴിഞ്ഞ് കല്ലെറിഞ്ഞെറിഞ്ഞ് ജീവന്റെ ആ തുടിപ്പിനെ ഭൂമിയില്‍ നിന്ന് കൊന്നില്ലാതാക്കുക! സ്വതന്ത്രഭാരതത്തില്‍ ഇതൊരു നിത്യകാഴ്ചയാവുകയാണോ? കണ്ണേ മടങ്ങുക.
ധീരനായ ഒരു പോലീസ് ഓഫിസറുടെയും അതിലും ധീരയായ ഒരു അഭിഭാഷകയുടെയും ഇച്ഛാശക്തി കൊണ്ട് മാത്രം അന്വേഷണവും തുടര്‍നടപടികളും! ആ അന്വേഷണവും കോടതിനടപടികളും പ്രോത്സാഹിക്കുന്നതിന് പകരം സംസ്ഥാന മന്ത്രിമാര്‍ രണ്ടുപേര്‍ ദേശീയ പതാകയേന്തി പ്രതികളെ മോചിപ്പിക്കാന്‍ തെരുവിലിറങ്ങുന്നു! ഒരു കൂട്ടം അഭിഭാഷകര്‍ കോടതിയില്‍ തടസ്സവാദങ്ങള്‍ പറയുന്നു ! ഇങ്ങ് മലയാളക്കരയിലെ ഒരു ഉന്നതബാങ്കുദ്യോഗസ്ഥന്‍മനുഷ്യത്വം വിറങ്ങലിച്ച ഈ കാട്ടാളത്തം കണ്ട് തരിച്ചിരിക്കുന്ന ലോകജനതയുടെ നേര്‍ക്ക് കൊഞ്ഞനം കുത്തി, മരണത്തിന് കീഴടങ്ങിയ പെണ്‍കുട്ടിയുടെ ജാതി-മത പശ്ചാത്തലമന്വേഷിച്ചു 'ഇന്ത്യക്ക് ഭീഷണിയാകുമായിരുന്ന ഇവളെ തിന്നതുംകൊന്നതും നന്നായെന്ന് 'ലോകം കാണ്‍കെ പരസ്യമായി ഇ-പോസ്റ്റിടുന്നു!... കണ്ണേ മടങ്ങുക.
എന്തൊരു നാടാണിത് ! വിവേകാനന്ദന്‍ പറഞ്ഞ ഭ്രാന്ത് ഇന്ത്യ മൊത്തം പടര്‍ന്ന് തുടങ്ങുകയാണോ ? അതല്ല അതിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയതാണോ ? 2018 ആയിട്ടും സംസ്‌കാരം നാല് ഫീറ്റ് പിന്നോട്ടല്ലാതെ, അര ഇഞ്ച് മുന്നോട്ട് കാണിക്കുന്നില്ലല്ലോ.
ഒന്നിച്ചും ഒരുമയിലും നിന്നിരുന്ന ഒരു സമൂഹത്തെ ഇങ്ങനെ ഛിന്നഭിന്നമാക്കി എന്ത് നേടാന്‍ ഹേ, ഭരണകൂടമേ ? ഒന്നിടപെടാതിരിക്കാനോ പ്രതിഷേധിക്കാതിരിക്കാനോ മാത്രം ആരോടാണ് നിങ്ങളുടെ പ്രതിബദ്ധത ഇത്രയും നടുവളഞ്ഞിരിക്കുന്നത്? നീതിയും ന്യായവും പറയേണ്ട ജനപ്രതിനിധികള്‍ക്ക് എങ്ങിനെ ഇങ്ങനെയൊക്കെ മനുഷ്യത്വമില്ലായ്മ ചെയ്യാന്‍ തോന്നുന്നു? ഭരണഘടനയില്‍ കൈ വെച്ചല്ലയോ രാജഭരണച്ചെങ്കോല്‍ നിങ്ങളൊക്കെ നേരവും സമയവും നോക്കി ഏറ്റെടുത്തത് ?
പ്രജകള്‍ തെറ്റ് ചെയ്യും, സ്വാഭാവികം, അവര്‍ക്ക് അതിനുള്ള സൗകര്യവും സന്ദര്‍ഭവും ഭരണാധികാരികള്‍ തന്നെ അങ്ങ് ചെയ്ത് കൊടുത്താലോ? അതിന്റെ തോത് പതിന്മടങ്ങ് വര്‍ധിക്കുമോ അല്ല കുറയുമോ? കുറ്റവാളികള്‍ക്ക് വേണ്ടി പരസ്യമായി പതാകയും പിടിച്ച് മന്ത്രിമാര്‍ തന്നെ തെരുവിലിറങ്ങിയാലോ? പിന്നെ എന്ത് നീതി വ്യവസ്ഥയാണ് പൗരസമൂഹത്തില്‍ നിലനില്‍ക്കുക.
വീട് കാവല്‍ നില്‍ക്കാന്‍ എല്ലിന്‍ കഷ്ണം നല്‍കുന്ന ഒരു തെരുവ് പട്ടി വരെ, അപരിചിതരെ അസമയത്ത് കണ്ടാല്‍ കുരക്കുമ്പോഴും അവരുടെ മേലെ ചാടുമ്പോഴും രണ്ട് വട്ടം ആലോചിക്കും, ഉണ്ട ചോറിനുള്ള നന്ദിയോടൊപ്പം തന്റെ സഹജമായ മൃഗനീതിയും ഒത്തു വരുന്നോ എന്ന്. ഒരു രാജ്യത്തിന്റെ നികുതിയില്‍ നിന്ന് ശമ്പളം വാങ്ങി നിയമപാലകപ്പണി ഏറ്റെടുത്ത പോലീസ്‌കാരന്‍ തന്റെ എല്ലാ പ്രാഥമിക ബാധ്യതകളും മറന്നുവെന്ന് പറഞ്ഞാല്‍...
നാടോടിയായ ആട്ടിടയപെണ്ണിനു നീതി വേണ്ടന്നാണോ? അവരെയൊന്നും മനുഷ്യ മക്കളില്‍ ഇവരെണ്ണിയിട്ടേയില്ലേ? ആരും ചോദിക്കാനാളില്ലാത്ത അവര്‍ക്കൊക്കെയല്ലേ നീതി ആദ്യം ലഭ്യമാക്കേണ്ടത് ?
വീണ്ടും സമാനമായ വാര്‍ത്ത ഗുജറാത്തില്‍ നിന്നും കേള്‍ക്കുന്നു. പൂര്‍ണ വിവരം ലഭ്യമല്ല. 11 വയസുകാരി. അവളെ നരാമധര്‍ കൊന്നു തള്ളിക്കഴിഞ്ഞു.. ദേഹമാസകലം 86 മുറിവുകള്‍ പോല്‍! പ്രാഥമിക റിപ്പോര്‍ട്ടില്‍ കൂട്ടബലാല്‍സംഗമെന്ന് നിഗമനം!
ഇങ്ങനെയൊക്കെ ചെയ്യാന്‍ നിങ്ങളുടെ മനസ്സുകളില്‍ ഏതു തരംസാരോപദേശമാണോ സ്വാധീനം ചെലുത്തുന്നത്? ഏത് ചെകുത്താനാണാവോ ചെവിയിലവ ഊതിത്തരുന്നത് ?
ഉന്നാവയും മുമ്പിലുണ്ട്. പെറ്റ, പോറ്റിയ മാതാപിതാക്കളോടുള്ള ഉന്നാവയിലെ മോശം സന്ദേശം എന്താണ് ? നിങ്ങള്‍ കണ്ടും കേട്ടുമിരിക്കുക, മക്കള്‍ നിങ്ങളുടേതാം, പക്ഷെ, ആ പിഞ്ചുപൈതങ്ങളെ നിഷ്ഠൂരം ഉപയോഗിക്കാനാണ് ഞങ്ങളെ ജനപ്രതിനിധിയായും നേതാവായും തെരഞ്ഞെടുത്തതെന്നാണോ? ചോദ്യം ചെയ്യാന്‍ ഒരു രക്ഷിതാവിനും എവിടെയും അര്‍ഹതയില്ല, ചോദിക്കാനും കേസ് കൊടുക്കാനും വന്നവന്റെ ഗതി ഇതെന്നാണോ ഒരു പിതാവിന്റെ മൃതദേഹം ചൂണ്ടി ഇവര്‍ പറയുന്നത്, ഭീഷണിപ്പെടുത്തുന്നത്!
ഒരേയൊരാശ്വാസം, ഒരു വിംഗൊഴികെ ഇന്ത്യന്‍ സമൂഹം മുഴുവന്‍ ഈ കൊടും ക്രൂരതക്കള്‍ക്കെതിരെ ശബ്ദിച്ചു, പ്രതികരിച്ചു എന്നതാണ്. ഇങ്ങകലെ എന്റെ ദേശത്ത് വിഷു ആഘോഷം വേണ്ടെന്ന് വെച്ച കാസര്‍കോട് കോളിയടുക്കം അണിഞ്ഞ വിഷ്ണു ക്ഷേത്രവും ഭക്തജനങ്ങളും അതില്‍ പെടും.
ലോകം മുഴുവന്‍ ഞെട്ടിയപ്പോഴും സ്വന്തം പ്രജകളോടൊപ്പം നിന്ന് കണ്ണീര്‍ പൊഴിക്കാത്ത മനുഷ്യരും ഭരണാധികാരികളുമുണ്ട് ഇന്ത്യാ രാജ്യത്ത്. അതൊരു ചെറിയ വിഷയമല്ല. നേരം വെളുത്തിട്ടും പുതപ്പ് മൂടി ഉറക്കമഭിനയിച്ചു കിടക്കുന്നവര്‍ മാനവരാശിക്ക് എന്നും ഭീഷണിയുമാണ്. പക്ഷെ, അവരുടെ മൗനത്തിനും, ദുഷ്‌ചെയ്തികള്‍ക്കു കൂട്ടുനില്‍ക്കലിനുംഒരുനാള്‍ അറുതി വീഴും, ഉറപ്പ്.അവര്‍ക്ക് ജനാധിപത്യ സംവിധാനം കണക്ക് പറഞ്ഞു മറുപടി നല്‍കുക തന്നെ ചെയ്യും, അതുറപ്പ്, ആ കാവ്യനീതി അകലെയൊന്നുമല്ലെന്ന പ്രതീക്ഷയിലാണ് ഇന്ത്യയിലെ മുഴുവന്‍ മനുഷ്യസ്‌നേഹികളും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Article, India, Abuse, Child, Kathua Incident, Police, Government, Accused, Victim, Article Of Aslam Mavila On Kathua Incident

Powered by Info News For You

Comments
Post a Comment