സമസ്ത ആദര്‍ശ സമ്മേളനം: ഫണ്ട് ഉദ്ഘാടനം ചെയ്തു

തളങ്കര (www.evisionnews.co): സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ നൂറാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് മേഖലാ കമ്മിറ്റി മെയ് 13ന് അണങ്കൂരില്‍ സംഘടിപ്പിക്കുന്ന സമസ്ത ആദര്‍ശ മഹാസമ്മേളനത്തിന്റെ ഫണ്ട് ഉദ്ഘാടനം മാലിക് ദിനാര്‍ വലിയ ജമാഅത്ത് പള്ളി പ്രസിഡണ്ടും മത സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ നിറസാന്നിധ്യവുമായ യഹ്‌യ തളങ്കര പ്രസിഡണ്ട് ഇര്‍ഷാദ് ഹുദവി ബെദിരക്ക് നല്‍കി നിര്‍വഹിച്ചു. ജില്ലാ സെക്രട്ടറി ഫാറൂഖ് ദാരിമി കൊല്ലമ്പാടി അധ്യക്ഷത വഹിച്ചു. ലത്തീഫ് കൊല്ലമ്പാടി സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, എസ്‌വൈഎസ് മണ്ഡലം ജനറല്‍ സെക്രട്ടറി എം.എ ഖലീല്‍, സഹീദ് മൗലവി തളങ്കര, ശിഹാബ് അണങ്കൂര്‍, ഫൈസല്‍ ഹുദവി, ശബീര്‍ തളങ്കര, സമദ് മൗലവി ഉളിയത്തടുക്ക, റസാഖ് മൗലവി, ബാത്തിഷ കണ്ടത്തില്‍, ഹക്കിം ഷാദി കണ്ടത്തില്‍, മുനീബ്, ഹക്കിം തളങ്കര, ജാഷിദ് മൊഗ്രാല്‍ സംബന്ധിച്ചു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?