അമ്മ പറഞ്ഞിരുന്നു മരിക്കാന്‍ പോകുകയാണെന്ന്, വിശക്കുമ്പോള്‍ ഫ്രിഡ്ജില്‍ നിന്നു ഭക്ഷണം എടുത്തു കഴിക്കണം, ഇനി എല്ലാം സ്വന്തമായി ചെയ്യണം, അതാണ് എല്ലാം തനിച്ച് ചെയ്തത്; തൂങ്ങി നില്‍ക്കുന്ന അമ്മയ്‌ക്കൊപ്പം ആറുവയസുകാരന്‍ കഴിഞ്ഞതു മൂന്നു ദിവസം

മൊഹാലി: (www.kvartha.com 23.04.2018) അമ്മ പറഞ്ഞിരുന്നു മരിക്കാന്‍ പോകുകയാണെന്ന്, വിശക്കുമ്പോള്‍ ഫ്രിഡ്ജില്‍ നിന്നു ഭക്ഷണം എടുത്തു കഴിക്കണം, ഇനി എല്ലാം സ്വന്തമായി ചെയ്യണം, അതാണ് ഞാന്‍ എല്ലാം തനിച്ച് ചെയ്തത്, തൂങ്ങി നില്‍ക്കുന്ന അമ്മയ്‌ക്കൊപ്പം ആറുവയസുകാരന്‍ കഴിഞ്ഞതു മൂന്നു ദിവസം.

മൊഹാലിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സായ ജസ്പീന്ദര്‍ കൗര്‍ ആണു കഴിഞ്ഞ ചൊവ്വാഴ്ച ആത്മഹത്യ ചെയ്തത്. എന്നാല്‍ അമ്മ പറഞ്ഞതെല്ലാം അതേപടി അനുസരിച്ച് ആറു വയസുകാരന്‍ തൂങ്ങി നില്‍ക്കുന്ന അമ്മയ്‌ക്കൊപ്പം കഴിഞ്ഞതു മൂന്നു ദിവസം.

Sleeping by mother's body, 6-yr-old lived 'normal life', News, Hang Self, Son, hospital, Nurse, Police, Dead Body, National

അമ്മ പറഞ്ഞതെല്ലാം ആ ആറുവയസുകാരന്‍ അക്ഷരം പ്രതിയനുസരിച്ചു. രാവിലെ എഴുന്നേറ്റു, കുളിച്ചു. വിശന്നപ്പോള്‍ അമ്മ പറഞ്ഞതു പോലെ ഫ്രിഡ്ജില്‍ നിന്നു ഭക്ഷണം എടുത്തു കഴിച്ചു. ഉറക്കം വന്നപ്പോള്‍ അമ്മയുടെ കാല്‍ക്കല്‍ തന്നെ കിടന്നുറങ്ങി. മൂന്നു ദിവസത്തിനു ശേഷം വാതില്‍ പൊളിച്ച് അകത്തു കടന്ന പോലീസുകാരോടും നാട്ടുകാരോടും അവന്‍ പറഞ്ഞത് ഇതുതന്നെയായിരുന്നു.

കുട്ടിയുടെ വാക്കു കേട്ടു നിന്ന നാട്ടുകാരുടെയും പോലീസുകാരുടെയും ഹൃദയം തകര്‍ന്നു. സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായ ജസ്പീറ വിവാഹമോചിതയാണ്. മുറിയില്‍ നിന്നും ലഭിച്ച ആത്മഹത്യാ കുറിപ്പില്‍ മനസ് വളരെ അസ്വസ്ഥമാണ് എന്നും മരണത്തില്‍ മറ്റാര്‍ക്കും ഉത്തരവാദിത്വം ഇല്ല എന്നും എഴുതിയിട്ടുണ്ട്.

Keywords: Sleeping by mother's body, 6-yr-old lived 'normal life', News, Hang Self, Son, hospital, Nurse, Police, Dead Body, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?