തന്റെ മുഴുവന്‍ ശമ്പളവും ആനുകൂല്യങ്ങളും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്ത് സച്ചിന്‍ ടെണ്ടുല്‍ക്കര്‍
ന്യൂഡല്‍ഹി: (www.kvartha.com 01.04.2018) തന്റെ മുഴുവന്‍ ശമ്പളവും ആനുകൂല്യങ്ങളും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്ത് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍. രാജ്യസഭാംഗമായി കാലാവധി പൂര്‍ത്തിയാക്കിയ ഇതിഹാസ താരം ഇക്കാലയളവില്‍ തനിക്ക് ലഭിച്ച മുഴുവന്‍ ശമ്പളവും ആനുകൂല്യങ്ങളും അടക്കം 90 ലക്ഷം രൂപയാണ് ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്തത്. 2012 ഏപ്രിലിലാണ് സച്ചിന്‍ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടത്.
സച്ചിന്റെ മഹാമനസ്‌കതയ്ക്ക് പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തി. സമൂഹത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങാവാന്‍ ഈ തുക ഉപകരിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പറഞ്ഞു.
ആറ് വര്‍ഷത്തെ കാലയളവിനിടെ സഭയിലെത്താത്തതിന് സച്ചിനും ബോളിവുഡ് നടിയും മറ്റൊരു എം.പിയുമായ രേഖയും ഏറെ വിമര്‍ശനം കേട്ടിരുന്നു. അതേസമയം, എം.പി ഫണ്ട് സച്ചിന്‍ മികച്ച രീതിയില്‍ വിനിയോഗിച്ചതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. രാജ്യത്താകമാനം 185 പദ്ധതികള്‍ക്ക് സച്ചിന്‍ അനുമതി നേടിയെടുത്തു. ഇതിനായി 7.4 കോടി രൂപ ചെലവിട്ടു.
സ്‌കൂളുകളിലെ ക്ലാസ് മുറികള്‍ നവീകരിക്കാനും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനും മറ്റുമായും കോടികള്‍ ചെലവിട്ടു. സന്‍സദ് ഗ്രാമ ആദര്‍ശ് ഗ്രാമ യോജന പദ്ധതി പ്രകാരം സച്ചിന്‍ രണ്ട് ഗ്രാമങ്ങളും ഏറ്റെടുത്തു. ആന്ധ്രാപ്രദേശിലെ പുട്ടം രാജു കന്‍ട്രിഗ, മഹാരാഷ്ട്രയിലെ ദോന്‍ജ എന്നീ ഗ്രാമങ്ങളാണ് സച്ചിന്‍ ഏറ്റെടുത്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sachin Tendulkar Donates Entire Rajya Sabha Salary. PM's Office Responds, New Delhi, News, Rajya Sabha, Politics, Prime Minister, Narendra Modi, Salary, Sports, Cricket, National.

Powered by Info News For You

Comments
Post a Comment