എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡണ്ടും പ്രമുഖ വ്യവസായിയുമായ ഖത്തര്‍ ഇബ്രാഹിം ഹാജി അന്തരിച്ചു

കളനാട്: (www.kasargodvartha.com 24.04.2018) എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡണ്ടും പ്രമുഖ വ്യവസായിയുമായ ഖത്തര്‍ ഇബ്രാഹിം ഹാജി (70) അന്തരിച്ചു. ചൊവ്വാഴ്ച വൈകിട്ട് ആറു മണിയോടെ ദേളി സഅദിയ്യ ആശുപത്രിയിലായിരുന്നു അന്ത്യം. മുസ്ലിം ലീഗ് ജില്ലാ കൗണ്‍സില്‍ അംഗമായിരുന്നു. ദീര്‍ഘകാലം കളനാട് മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് സ്ഥാനവും അലങ്കരിച്ചിരുന്നു.

കളനാട് ഹൈദ്രോസ് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജറായിരുന്നു. എസ്എംഎഫ് ജില്ലാ ഭാരവാഹി കൂടിയായിരുന്നു ഇബ്രാഹിം ഹാജി. സി.എം ഉസ്താദ് ഇസ്ലാമിക് അക്കാദമി ചെയര്‍മാന്‍ സ്ഥാനവും വഹിച്ചിരുന്നു. ഒരു വര്‍ഷത്തോളമായി അസുഖത്തെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു ഖത്തര്‍ ഇബ്രാഹിം ഹാജി. മൂന്നു ദിവസം മുമ്പ് അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ദേളി സഅദിയ്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.


Keywords: Kasaragod, Kerala, news, Death, Obituary, Kalanad, SYS state vice president Qatar Ibrahim Haji Kalanad passes away
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?