സൗദി വികസനത്തിന്റെ പാതയില്‍; വിദേശികള്‍ക്ക് വന്‍ തോതില്‍ തൊഴിലവസരങ്ങള്‍ ലഭിക്കുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
റിയാദ്: (www.kvartha.com 07.04.2018) സൗദി വികസനത്തിന്റെ പാതയിലാണെന്നും വിദേശികള്‍ക്ക് വന്‍ തോതില്‍ തൊഴിലവസരങ്ങള്‍ ലഭിക്കുമെന്നും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. രാജ്യത്ത് ഇനിയും നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും അതുകൊണ്ടു തന്നെ സൗദിയില്‍ വിദേശികള്‍ക്കും സ്വദേശികള്‍ക്കും തൊഴില്‍ സാധ്യത വര്‍ധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കന്‍ സന്ദര്‍ശനത്തിനിടെയാണ് സല്‍മാന്‍ രാജകുമാരന്‍ ഇക്കാര്യം അറിയിച്ചത്.
സൗദിയില്‍ ഇനിയുള്ള കാലം പ്രവാസികളുടെ എണ്ണം വര്‍ധിക്കുമെന്നും മൂന്നു വര്‍ഷം കൊണ്ട് 30 വര്‍ഷം കൊണ്ട് ഉണ്ടായതിനേക്കാള്‍ കൂടുതല്‍ മാറ്റം വന്നുവെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ സൗദിയില്‍ പത്ത് ദശലക്ഷം പ്രവാസികളാണ് ജോലി ചെയ്തു വരുന്നത്. വരും കാലവും ഈ സംഖ്യ കുറയാന്‍ പോകുന്നില്ലെന്നും സൗദി രാജകുമാരന്‍ വ്യക്തമാക്കി.
വികസനത്തിന്റെ പാതയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന സൗദിയ്ക്ക് വന്‍ തോതില്‍ മാനവ വിഭവശേഷി വേണം. രാജ്യം സാമ്പത്തികമായി കൂടുതല്‍ പുരോഗതി നേടുന്നുണ്ടെന്നും അതുകൊണ്ടു തന്നെ സൗദിയിലെ പൊതു നിക്ഷേപഫണ്ടിലും വന്‍ വര്‍ധന ഉണ്ടാകുമെന്നും സൗദി കിരീടാവകാശി വ്യക്തമാക്കി.

Keywords: From vision to master planning to creation: How Saudi Arabia is building its future, Riyadh, News, Saudi Arabia, America, Visit, Banking, Investment, Gulf, World.
Powered by Info News For You

Comments
Post a Comment