അസഹ്യമായ കൊതുക് കടി ; പരാതിപ്പെട്ട ഡോക്ടറെ കയ്യേറ്റം ചെയ്തശേഷം വിമാനത്തില്‍ നിന്നും ഇറക്കിവിട്ടു

ലക്‌നൗ: (www.kvartha.com 10.04.2018) വിമാനത്തില്‍ കൊതുക് ശല്യമുണ്ടെന്ന് പരാതിപ്പെട്ടതിന് ഇന്‍ഡിഗോ വിമാന അധികൃതര്‍ ഡോക്ടറെ നിര്‍ബന്ധിച്ച് പുറത്താക്കിയതായി പരാതി. ബംഗളൂരുവില്‍ നിന്നുള്ള ഡോക്ടര്‍ സൗരഭ് റായിക്കാണ് ഇത്തരമൊരു ദുരനുഭവം ഉണ്ടായത്. ലക്‌നൗവില്‍ നിന്ന് ബംഗളൂരുവിലേക്ക് പോയ 6ഇ541 വിമാനത്തില്‍ തിങ്കളാഴ്ച വൈകിട്ടാണ് സംഭവം നടന്നത്.

വിമാനത്തില്‍ കൊതുക് ഉണ്ടെന്ന് പരാതി പറഞ്ഞ സൗരഭിനെ ജീവനക്കാര്‍ കൈയ്യേറ്റം ചെയ്യുകയും നിര്‍ബന്ധിച്ച് വിമാനത്തില്‍ നിന്ന് ഇറക്കിവിടുകയുമായിരുന്നു. വേണമെങ്കില്‍ മറ്റൊരു വിമാനത്തില്‍ ബംഗളൂരുവിലേക്ക് പോകാനും നിര്‍ദേശിച്ചു. വിമാനത്താവള ലോഞ്ചിലേക്ക് പോകുന്നതിന് ബസില്‍ കയറാനും സൗരഭിനെ ജീവനക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും അനുവദിച്ചതുമില്ല.

 Bengaluru Doctor Complained About Mosquitoes, Removed From IndiGo Flight, Flight, News, Passengers, Video, Complaint, Social Network, National.

അതേസമയം, മോശം പെരുമാറ്റം കാരണമാണ് സൗരഭിനെ വിമാനത്തില്‍ നിന്ന് പുറത്താക്കിയതെന്ന് ഇന്‍ഡിഗോ ട്വിറ്ററിലൂടെ വിശദീകരിച്ചു. രോഷാകുലനായ സൗരഭ് മോശമായ ഭാഷ ഉപയോഗിച്ചുവെന്നും ഇന്‍ഡിഗോ അധികൃതര്‍ പറഞ്ഞു.

വിമാനത്തില്‍ നിറയെ കൊതുകുകളാണെന്നും അവയെ ഒഴിവാക്കണമെന്നും ഡോക്ടറായ സൗരഭ് റായ് ആവശ്യപ്പെട്ടു. എന്നാല്‍ ഇതു കേള്‍ക്കാതെ ജീവനക്കാര്‍ വിമാനത്തിന്റെ വാതില്‍ അടച്ചു. ഇതോടെ ജീവനക്കാര്‍ക്കു നേരെ സൗരഭ് തട്ടിക്കയറുകയായിരുന്നുവെന്നാണു കമ്പനിയുടെ വാദം. ഭീഷണി നിറഞ്ഞ വാക്കുകളും പ്രയോഗിച്ചു. ഇതിനിടെ 'ഹൈജാക്ക്' എന്ന വാക്ക് ഉപയോഗിച്ചതിനാണു സുരക്ഷാ കാരണങ്ങളാല്‍ സൗരഭിനെ പുറത്താക്കിയത്. വിമാനം നശിപ്പിക്കാന്‍ മറ്റു യാത്രക്കാരോടു സൗരഭ് ആവശ്യപ്പെട്ടെന്നും ഇന്‍ഡിഗോ വ്യക്തമാക്കി.

അതേസമയം വിമാനത്തില്‍ നിന്നും പുറത്താക്കപ്പെട്ട ഡോക്ടര്‍ക്ക് വന്‍ പിന്തുണയാണു സമൂഹമാധ്യമങ്ങളിലൂടെ ലഭിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Bengaluru Doctor Complained About Mosquitoes, Removed From IndiGo Flight, Flight, News, Passengers, Video, Complaint, Social Network, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?