യുപിയില്‍ വീണ്ടും ദളിത് കൊലപാതകം: മോഷണ കുറ്റമാരോപിച്ച് യുവാവിനെ തല്ലിക്കൊന്നു
ഉത്തര്‍പ്രദേശ് (www.evisionnews.co): ഉത്തരപ്രദേശില്‍ വീണ്ടും ദളിത് കൊലപാതകം. ഭാഗ്ര ഗ്രാമത്തിലാണ് സംഭവം. മോഷണം ആരോപിച്ച് അഞ്ചുപേരടങ്ങുന്ന സംഘമാണ് ദളിത് യുവാവിനെ തല്ലിക്കൊന്നത്. ഭാഗ്ര ഗ്രാമത്തില്‍ അങ്കിത് എന്ന തൊഴിലാളിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഞായറാഴ്ചയാണ് സംഭവം. തങ്ങളുടെ സാധനങ്ങള്‍ മോഷ്ടിച്ചുവെന്നാരോപിച്ച് ഒരു കൂട്ടം യുവാക്കള്‍ അങ്കിതിനെ മര്‍ദിക്കുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അങ്കിതിന്റെ മാതാവിന്റെ പരാതിയില്‍ രാംപാല്‍, ലോകേഷ്, അജയ്, അമിത്, ഹസീന്‍ എന്നിവരെ അറസ്റ്റുചെയ്തതായി പൊലീസ് ഓഫിസര്‍ പറഞ്ഞു. പ്രതികള്‍ കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. തങ്ങളുടെ സാധനങ്ങള്‍ മോഷ്ടിച്ചുവെന്ന് തെറ്റിദ്ധരിച്ചാണ് ആക്രമണം നടത്തിയതെന്നും പ്രതികള്‍ പൊലീസിനോട് പറഞ്ഞു.

Powered by Info News For You
Comments
Post a Comment