പൊക്കാളി പാടത്ത് ഇറച്ചിത്താറാവിന് വിപണിയേറുന്നു

കൊച്ചി: (www.kvartha.com 14.04.2018) പൊക്കാളി പാടങ്ങളില്‍ വളര്‍ത്തിയ ഇറച്ചിത്താറാവുകള്‍ക്ക് ആവശ്യക്കാരേറുന്നു. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന് (സിഎംഎഫ്ആര്‍ഐ) കീഴിലുള്ള എറണാകുളം കൃഷി വിജ്ഞാനകേന്ദ്രം (കെവികെ) നടപ്പിലാക്കിയ പുതിയ സംരംഭമാണ് പൊക്കാളി പാടങ്ങളിലെ താറാവ് കൃഷി. നെല്ലും ചെമ്മീനും മാത്രം കൃഷിചെയ്തിരുന്ന പൊക്കാളി പാടങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് താറാവ് കൃഷി തുടങ്ങിയത്.

Kochi, Kerala, News, Farmers, Broiler ducks.

പൂര്‍ണമായും ജൈവരീതിയിലായിരുന്നു കൃഷി എന്നതിനാല്‍ പൊക്കാളി പാടങ്ങളിലെ ഇറച്ചിത്താറാവിന് വിപണിയില്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചുവരുന്നത്. കിലോയ്ക്ക് 250 രൂപയാണ് വില. താറാവ് മാത്രമല്ല, പൊക്കാളി പാടങ്ങളില്‍ നിന്നും സാധ്യമായ എല്ലാ തരം വിഭവങ്ങളും ജൈവരീതിയില്‍ ഉല്‍പാദിപ്പിച്ച് കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനും അതുവഴി പൊക്കാളി കൃഷിയുടെ പുനരുജ്ജീവനുമാണ് കെവികെ ലക്ഷ്യമിടുന്നതെന്ന് കൃഷിവിജ്ഞാന കേന്ദ്രം മേധാവി ഡോ ഷിനോജ് സുബ്രഹ്മണ്യന്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kochi, Kerala, News, Farmers, Broiler ducks, Market increased for broiler ducks in pokkali fields.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?