മകന്റെ ക്രൂരത; അമ്മയുടെ മൃതദേഹം പെന്‍ഷന്‍ കിട്ടാന്‍ ഫ്രീസറില്‍ സൂക്ഷിച്ചത് മൂന്ന് വര്‍ഷം

കൊല്‍ക്കത്ത: (www.kvartha.com 05.04.2018) മകന്‍ അമ്മയുടെ മൃതദഹേം പെന്‍ഷന്‍ കിട്ടാന്‍ വേണ്ടി മൂന്ന് വര്‍ഷത്തോളം വീട്ടിലെ ഫ്രീസറില്‍ സൂക്ഷിച്ചു. റിട്ട.എഫ്.സി.ഐ ഓഫീസറായിരുന്ന ബീന മസൂംദാറിന്റെ മൃതദേഹമാണ് ലെതര്‍ ടെക്‌നോളജിസ്റ്റായ മകന്‍ സുവബ്രത മസൂംദര്‍ ശീതീകരിച്ച് സൂക്ഷിച്ചത്. രാസപദാര്‍ഥങ്ങളും ഇതിനായി ഉപയോഗിച്ചിരുന്നു.

കൊല്‍ക്കത്തയിലാണ് സംഭവം നടന്നത്. 50,000 രൂപ ബീന മസൂംദറിന് പെന്‍ഷനായി ലഭിച്ചിരുന്നു. എന്നാല്‍ മരണ ശേഷം അത് കിട്ടില്ലെന്ന കാരണത്താല്‍ മകന്‍ അമ്മയുടെ മൃതദേഹം സംസ്‌കരിക്കാതെ സൂക്ഷിക്കുകയായിരുന്നു. അമ്മയുടെ വിരലടയാളം ഉപയോഗിച്ചാണ് മരണ ശേഷവും മകന്‍ പെന്‍ഷന്‍ തുക കൈപ്പറ്റിയിരുന്നത്.


ബീന മസൂംദറിന്റെ ഭര്‍ത്താവും ഈ വീട്ടിലാണ് താമസിക്കുന്നത്. ശരീരത്തില്‍ വീണ്ടും ജീവന്‍ വയ്ക്കും എന്നു പറഞ്ഞാണ് മകന്‍ മൃതദേഹം സൂക്ഷിച്ചതെന്ന് പിതാവ് ഗോപാല്‍ ചന്ദ്ര മസൂംദര്‍ പറഞ്ഞു.


അതേസമയം കാര്യമായ കേടുപാടുകളൊന്നുമില്ലാതെ മൃതദേഹം സൂക്ഷിച്ചത് ഞെട്ടിച്ചെന്ന് പോലീസ് അറിയിച്ചു. മൃതദേഹം രാസവസ്തുക്കള്‍ ഉപയോഗിച്ച് അഴുകാതെ ശീതീകരിച്ച് സൂക്ഷിച്ച രീതികണ്ടിട്ട് ഇതിനെക്കുറിച്ച് കൃത്യമായ അറിവ് സുവബ്രത മസുംദാറിന് ഉണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kolkata, National, News, Dead Body, Pension, Police, Son kept dead body of mother for three years in freezer.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?