ട്രെയിനില്‍ ഒന്‍പതു വയസ്സുകാരിയെ പീഡിപ്പിച്ചു; ബി ജെ പി നേതാവ് പിടിയില്‍
ചെന്നൈ: (www.kvartha.com 23.04.2018) ട്രെയിനില്‍ വെച്ച് ഒന്‍പതു വയസ്സുകാരി പെണ്‍കുട്ടിയെ ബി ജെ പി നേതാവ് പീഡിപ്പിച്ചു. തമിഴ്നാട്ടിലെ ബിജെപി നേതാവും അഭിഭാഷകനുമായ കെ പി പ്രേമാനന്ദ് ആണ് ട്രെയിന്‍ യാത്രക്കിടെ ഉറക്കത്തിലായിരുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. 2006 നിയമസഭാ തെരെഞ്ഞെടുപ്പില്‍ ചെന്നൈ ആര്‍ കെ നഗറില്‍ ബി ജെ പി യുടെ സ്ഥാനാര്‍ത്ഥിയായിരുന്നു പ്രേമാനന്ദ്. ഇന്നലെ തിരുവനന്തപുരം-ചെന്നൈ എക്സ്പ്രസ് ട്രെയിനില്‍ കൊയമ്പത്തൂരിനും ഈറോഡിനും ഇയടയില്‍ വെച്ചാണ് സംഭവം. പീഡനത്തെത്തുടര്‍ന്ന് ഞെട്ടിയുണര്‍ന്ന പെണ്‍കുട്ടി വായ പൊത്തിപ്പിടിച്ച പ്രേമാനന്ദിനെ തള്ളിമാറ്റി നിലവിളിച്ചു. നിലവിളികേട്ടുണര്‍ന്ന സഹയാത്രക്കാര്‍ ഇയാളെ പിടികൂടി ഈറോഡ് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
പോക്സോ പ്രകാരം കേസെടുത്ത ഇയാളെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. ഉത്തര്‍പ്രദേശില്‍ ഈയിടെ നടന്ന ഉന്നാവോ ബലാത്സംഗക്കേസില്‍ ബിജെപി എം എല്‍ എ കുല്‍ദീപ് സിംഗും സഹോദരന്‍ അതുലും പ്രതികളായിരുന്നു. ഇതിനുപിന്നാലെയാണ് ഈ സംഭവം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, chennai, News, Abuse, Child, Train, BJP, Leader, Police, Arrested, 9-Year-Old Girl Molested On Train Allegedly By BJP Leader In Tamil Nadu

Powered by Info News For You

Comments
Post a Comment