ബൊക്കോ ഹറം തട്ടിക്കൊണ്ടുപോയത് ആയിരത്തിലേറെ കുട്ടികളെ: യൂണിസെഫ്
ലാഗോസ്: (www.kvartha.com 13.04.2018) 2013ന് ശേഷം ഭീകര സംഘടനയായ ബൊക്കോ ഹറം തട്ടിക്കൊണ്ടുപോയത് ആയിരത്തിലേറെ കുട്ടികളെയാണെന്ന വെളിപ്പെടുത്തലുമായി യൂണിസെഫ്. ചിബോക്കില്‍ നിന്നും ഇരുനൂറിലേറെ പെണ്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയി നാല് വര്‍ഷം തികയാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കുമ്പോഴാണ് യൂണിസെഫിന്റെ വെളിപ്പെടുത്തല്‍.
നൈജീരിയയില്‍ 2013ന് ശേഷം ബൊക്കോ ഹറം തട്ടിക്കൊണ്ടുപോയ കുട്ടികള്‍ ആയിരത്തിലേറെ വരും. 2014ല്‍ ചിബോകില്‍ നിന്നും തട്ടിക്കൊണ്ടുപോയ 276 പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള കണക്കാണിത്. കുട്ടികള്‍ക്ക് നേരെ ആവര്‍ത്തിക്കുന്ന അതിക്രമങ്ങള്‍ ആത്യന്തം മനസാക്ഷിക്ക് വിരുദ്ധമാണ്. നൈജീരിയയിലെ യൂണിസെഫ് പ്രതിനിധി മുഹമ്മദ് മാലിക് ഫാള്‍ പറഞ്ഞു.
ബൊക്കോ ഹറമിന്റെ ആക്രമണത്തില്‍ ഇരുപതിനായിരത്തിലേറെ പേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ടെന്നാണ് കണക്ക്. രണ്ട് മില്യണിലേറെ പേര്‍ക്ക് കിടപ്പാടം പോലും നഷ്ടമായി. സ്‌കൂളുകള്‍ക്ക് നേര്‍ക്കാണ് ബൊക്കോ ഹറം ആക്രമണങ്ങള്‍ കൂടുതലും. പാശ്ചാത്യ വിദ്യാഭ്യാസം നല്‍കുന്നതിനെ സംഘടന എതിര്‍ക്കുന്നു. 2009ന് ശേഷം 2295 അദ്ധ്യാപകരെ ബൊക്കോ ഹറം കൊന്നുതള്ളിയിട്ടുണ്ട്. 1400ഓളം സ്‌കൂളുകള്‍ ഭീകരര്‍ തകര്‍ത്തിട്ടുണ്ടെന്നും യൂണിസെഫിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Boko Haram's fight to establish a hardline Islamic state in north east Nigeria has claimed at least 20,000 lives and displaced more than two million people.
Keywords: World, Boko Haram, UNICEF

Powered by Info News For You

Comments
Post a Comment